ഭാര്യ ഉപയോഗിച്ചാൽ സംശയം; പിന്നാലെ വഴക്കിട്ടു; യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു
ബെംഗളൂരു: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് ഉണ്ടായ തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ബെംഗളൂരു കാവേരിപുരയിൽ ആണ് സംഭവം നടന്നത്.
ടാക്സി ഡ്രൈവർ ആയ അശോക് ആണ് സംശയത്തിന്റെ പേരിൽ തന്റെ ഭാര്യ ആയ വനജാക്ഷിയെ (31) നെ കൊന്നത്. സ്വന്തം വീട്ടിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇയാൾ ഭാര്യ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സംബന്ധിച്ച് വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ ആണ് കൊലപാതകം ഉണ്ടായത്. അതേസമയം, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി ഉണ്ടായ തർക്കത്തിന് പിന്നാലെ ആണ് വനജാക്ഷിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച വനജാക്ഷിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നു തുടങ്ങിയിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. 15 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.

വനജാക്ഷി വസ്ത്ര നിർമ്മാണശാലയിൽ ആണ് ജോലി ചെയ്തിരുന്നത്. കൂടാതെ യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാൾ സംശയിക്കുകയും ചെയ്തിരുന്നു. ഭാര്യ മൊബൈലിൽ സംസാരിക്കുന്നത് കണ്ടതിനെ തുടർന്നാണ് മർദിച്ചതെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കി. അടുക്കളയിൽ നിന്ന് വിറകെടുത്ത് മർദിച്ചതിന് ശേഷം ആണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

വീട്ടിൽ കയറി വൃദ്ധനെ വെട്ടി, ഗുണ്ട ലോജിയെ പിടിക്കാനാകാതെ പൊലീസ്
കോട്ടയം: കോട്ടയത്ത് വയോവൃദ്ധനെ വീട് കയറി വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടയെ പിടികൂടാനാകാതെ പൊലീസ്. കഴിഞ്ഞ പതിനാറിനാണ് നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ലോജി കുടമാളൂർ സ്വദേശിയായ കെകെ കുട്ടപ്പനെ ആക്രമിച്ചത്. കുട്ടപ്പന്‍റെ മകനും ലോജിയുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
കള്ള ചിരിയിൽ കനിഹ; ആരാധകരുടെ മനം കവർന്നു; ചിത്രങ്ങൾ കാണാം

84 കാരനാണ് ഗുണ്ടയുടെ വെട്ടേറ്റ കുട്ടപ്പൻ. കുട്ടപ്പന്‍റെ മകനും ഗുണ്ടയായ ലോജിയും തമ്മിൽ പതിനഞ്ചാം തീയതി കുടമാളൂർ ക്ഷേത്രത്തിൽ വച്ച് ഏറ്റുമുട്ടി. ഗരുഢതൂക്കത്തിനിടെ പരസ്പരം സ്പർശിച്ചെന്ന പേരിൽ തുടങ്ങിയ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ മദ്യലഹരിയിലായിരുന്ന ലോജിക്ക് പരിക്കേറ്റു. ഇതിന് പക വീട്ടാനാണ് ഗുണ്ട കത്തിയുമായി കുട്ടപ്പന്‍റെ വീട്ടിലെത്തിയത്.

ഈ സമയം മകൻ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് വയോധികനെ നേരെ തിരിഞ്ഞ ലോജി ഇയാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് തങ്ങളെ അറിയിച്ചതെന്നാണ് വെസ്റ്റ് പോലീസ് പറയുന്നത്. ഇത് ലോജി സുരക്ഷിത സ്ഥലത്തേക്ക് മാറാൻ കാരണമായി. മാത്രമല്ല, ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് കാരണം ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. പരിക്കേറ്റ കുട്ടപ്പൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ലോജി റിമാൻഡിൽ ആയിരുന്നു. നിരവധി കൊട്ടേഷൻ കേസുകളും, ലഹരി കടത്ത് കേസുകളും ലോജിക്കെതിരെ ഉണ്ട്. മാനസിക പ്രശ്നമുള്ളയാളാണ് ലോജിയെന്നും പൊലീസ് പറയുന്നു. കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വിശദീകരണം.

മക്കളുടെ മുന്നിലിട്ട് അമ്മയെ കുത്തിക്കൊന്നു
അതേസമയം, മക്കളുടെ കൺമുന്നിൽ വെച്ച് യുവതിയെ കുത്തിക്കൊന്ന രക്ഷപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ദില്ലിയിൽ (Delhi) വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സാഗർ പൂർ പൊലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് സ്ത്രീക്ക് കുത്തേറ്റുവെന്ന് അറിയിച്ചുകൊണ്ടുള്ള കോൾ ലഭിക്കുന്നത്. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരിച്ചു.












Click it and Unblock the Notifications