കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു; കശ്മീരിൽ കനത്ത പ്രതിഷേധം, കർഫ്യൂ പ്രഖ്യാപിച്ചു

Google Oneindia Malayalam News

കശ്മീർ: ജമ്മു കശ്മീരിലെ വധേർവയിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് നയീം ഷാ എന്ന യുവാവ് വെടിയേറ്റ് മരിച്ചത്. ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന സഹായിക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഗോസംരക്ഷകരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

വധേർവയിലെ നാൽതിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. നാടൻ തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ യുവാവിന്റെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പോലീസ് സ്റ്റേഷൻ ആക്രമിച്ചു. വധേർവയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്തെ മൊബൈൽ, ഇന്റർനെറ്റ സർവ്വീസുകൾ വിച്ഛേദിച്ചിട്ടുണ്ട്.

അവസാനഘട്ടത്തിൽ നിർണായക നീക്കവുമായി കോൺഗ്രസ്; പ്രധാനമന്ത്രി പദമല്ല ലക്ഷ്യം, വാശി പിടിക്കില്ലഅവസാനഘട്ടത്തിൽ നിർണായക നീക്കവുമായി കോൺഗ്രസ്; പ്രധാനമന്ത്രി പദമല്ല ലക്ഷ്യം, വാശി പിടിക്കില്ല

kashmir

പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതോടെ പോലീസ് ഇവർക്ക് നേരെ ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഗോസംരക്ഷകരുടെ ആക്രമണത്തിലാണോ യുവാവ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 7 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Man killed in firing curfew in jammu's bhaderwah sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X