മതംമാറി പ്രണയിച്ച യുവാവിനെ വെട്ടിക്കൊന്നു
കരിംനഗര്‍: അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊന്നു. അജ്ഞാതരായ ഒരു സംഘം ആളുകളാണ് 22 കാരനായ ചക്രധാര്‍ എന്ന യുവാവിനെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെയാണ് യുവാവിനെ മൃതദേഹം കണ്ടെത്തിയത്.
കരിംനഗറിനടുത്ത് ജ്യോതിനഗറില്‍ ആഴ്ചച്ചന്തയ്ക്ക് പിന്നിലിട്ടാണ് അജ്ഞാതസംഘം യുവാവിനെ കൊലപ്പെടുത്തിയത്. ഭീമുനിപട്ടണത്താണ് കൊല്ലപ്പെട്ട ചക്രധാറിന്രെ വീട്. ആദിലാബാദ് ജില്ലയിലെ ബെല്ലാപള്ളിയിലാണ് ഇയാള്‍ക്ക് ജോലി. ഏകദേശം ഒരു വര്‍ഷത്തോളമായി അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു.

ചക്രധാറിന്റെ കൂട്ടുകാരുടെ സഹായത്തോടെയാണ് കൊലപാതകം നടന്നതെന്ന് ഗോദാവരിഖനി ഡി എസ് പി ഉദയ്കുമാര് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ വാടകക്കൊലയാളികളാണ് കൂട്ടുകാരുടെ സഹായത്തോടെ ചക്രധാറിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. പ്രായപൂര്‍ത്തിയാകാത്ത കാമുകിയുമായി ഒളിച്ചോടാന്‍ ശ്രമിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒരു വര്‍ഷം മുന്‍പ് ചക്രധാറിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മാഡിക റിസര്വഷന് പോരാട്ട സമിതി പ്രവര്‍ത്തകര്‍ ചക്രധാറിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പോലീസ് സ്റ്റഷന് ഉപരോധിച്ചു. കൊല്ലപ്പെട്ട ചക്രധാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ചക്രധാറിന്റെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഗോദാവരി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications