കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാനമേളയ്ക്ക് സംഭാവന നല്‍കാത്ത യുവാവിനെ സംഘാടകര്‍ കൊലപ്പെടുത്തി

  • By Anwar Sadath
Google Oneindia Malayalam News

നാസിക്: ഗാനമേളയ്ക്ക് സംഭാവന ആവശ്യപ്പെട്ടെത്തിയ സംഘാടകരെ തിരിച്ചയച്ചതിനെ തുടര്‍ന്ന് യുവാവിനെ സംഘാടകര്‍ കൊലപ്പെടുത്തി. നാസിക് റോഡിന് സമീപം വല്‍ദേവിയില്‍ താമസക്കാരനായ സലിം ഇബ്രാഹിം ഷെയ്ക്ക്(35)ആണ് കൊല്ലപ്പെട്ടത്. നാലുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ഉപ്‌നഗര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച വൈകിട്ട് സമീപത്ത് നടക്കുന്ന ഗാനമേളയ്ക്ക് സംഭാവന ആവശ്യപ്പെട്ട് ഒരു സംഘം സലിമിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന അംബേദ്കര്‍ ജയന്തിക്ക് 500 രൂപ സംഭാവന നല്‍കിയെന്ന് കാട്ടി സലിം സംഘാടകരെ തിരിച്ചയക്കുകയായിരുന്നു. സംഭാവന നല്‍കിയില്ലെങ്കിലും ഗാനമേളയ്ക്ക് സലിമും കുടുംബവും പങ്കെടുക്കുകയും ചെയ്തു.

murder


സംഭാവന നല്‍കാത്തയാള്‍ പരിപാടിക്കെത്തിയതാണ് സംഘാടകരെ രോഷാകുലരാക്കിയത്. പരിപാടി കഴിഞ്ഞശേഷം രാത്രി ഒരുമണിയോടെ നാലംഗ സംഘം സലിമിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. ഇരുമ്പുവടിയും വാളും ഉപയോഗിച്ചായിരുന്നു അക്രമിസംഘം ആക്രമിച്ചത്. വീട്ടുകാരായ സ്ത്രീകളെയും സംഘം ആക്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തതായും ചില മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ട്. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയത ഉയര്‍ന്നുവരാതിരിക്കാന്‍ പോലീസ് സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

English summary
Man killed for not giving donation in Nashik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X