'ബീഫുമായി യാത്രചെയ്തു'; ഈദ് ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയ ട്രെയിന്‍ യാത്രക്കാരനെ കൊലപ്പെടുത്തി
മഥുര: ഈദ് ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയയാളെ ട്രെയിനില്‍ ഒരുസംഘം കുത്തിക്കൊലപ്പെടുത്തി. ഗാസിയാബാദ് ദില്ലി മഥുര ട്രെയിനില്‍ ആണ് സംഭവം. ഹരിയാണയില്‍ നിന്നും ഈദ് ഷോപ്പിങ് കഴിഞ്ഞ് ദില്ലി സദര്‍ ബസാറിലേക്ക് മടങ്ങുകയായിരുന്ന ജുനൈദ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ട് സഹോദരങ്ങളായ ഹാഷിം, ഷാഖിര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഓഖ്‌ല സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ സംഘവുമായുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവിടെനിന്നും കയറിയ സംഘം ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയവരുമായി രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇവര്‍ ബീഫ് ട്രെയിനില്‍ കടുത്തുകയാണെന്നും ആരോപിച്ചു. ഇതിനിടയിലാണ് ഒരാള്‍ കത്തിയെടുത്ത് ജുനൈദിനെയും സഹോദരങ്ങളെയും കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ ജുനൈദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അതേസമയം, റെയില്‍വെ പോലീസ് സംഭവം നിഷേധിച്ചിട്ടുണ്ട്. ബീഫുമായി ബന്ധപ്പെട്ടല്ല തര്‍ക്കമുണ്ടായതെന്നാണ് റെയില്‍വെയുടെ വിശദീകരണം. സീറ്റില്‍ ഇരിക്കുന്നത് സംബന്ധിച്ചുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കുത്തേറ്റ ജുനൈദിന്റെ രണ്ട് സഹോദരങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications