Get Updates
Get notified of breaking news, exclusive insights, and must-see stories!

പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി, കുക്കറിലിട്ട് പുഴുങ്ങി; 56കാരൻ അറസ്റ്റിൽ

മുംബൈ: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുക്കറിലിട്ട് പുഴുങ്ങിയ സംഭവത്തിൽ 56 കാരൻ അറസ്റ്റിൽ. മനോജ് സഹാനിയെന്ന ആളാണ് അറസ്റ്റിലായത്. പങ്കാളിയായ സരസ്വതിയെ (36) ആണ് ഇയാൾ കൊലപ്പെടുത്തിയത്. മുംബൈയിലെ മീറാ റോഡിലാണ് സംഭവം.

ഗീത നഗർ ഫേസ് 7 ലെ, ഗീതാ ആകാശ് ദീപ് ബിൽഡിങ്ങിലെ ഫ്ളാറ്റ് 704 ൽ കഴിഞ്ഞ മൂന്ന് വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു മനോജ് സഹാനിയും സരസ്വതിയും. കഴിഞ്ഞ ദിവസം ഇവരുടെ ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളിൽ ഒരാളാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിൽ ഫ്ളാറ്റിൽ നിന്നും യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.

mumbai-patner-murder

ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് സരസ്വതിയെ മനോജ് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ ജയന്ത് ബജ്ബലെ പറഞ്ഞു. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ചാണ് മൃതദേഹം ഇയാൾ കഷ്ണങ്ങളാക്കിയത്. ശരീരഭാഗങ്ങൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+