അഞ്ചും ഏഴും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെ പിതാവ് കൊന്നു; എന്തിനെന്ന് കേട്ടാല്‍ ഞെട്ടും
ലക്‌നൗ: 39 വയസ്സുള്ള യുവാവ് അഞ്ചും ഏഴും വയസ്സുള്ള തന്റെ മക്കളെ കൊന്നു. രണ്ടാം വിവാഹം കഴിക്കുന്നതിന് കുട്ടികള്‍ തടസ്സമാകുന്നതിനാലാണ് കുട്ടികളെ കൊന്നത്.
സ്‌നേഹ, അഞ്ജലി എന്നീ കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ കുട്ടികളുടെ പിതാവ് കമലേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 39 വയസ്സുണ്ട്. കമേഷ് കുമാറിന്റെ ആദ്യ ഭാര്യ നാല് വര്‍ഷം മുമ്പ് മരിച്ചുവെന്നും രണ്ടാം വിവാഹം കഴിക്കുന്നതിന് ഇയാള്‍ കുട്ടികളെ കൊല്ലുകയായിരുന്നെന്നും എസ്പി സുനില്‍കുമാര്‍ സിംഗ് പറഞ്ഞു.

ലക്‌നൗവില്‍ നിന്നും 310 കിലോമീറ്റര്‍ അകലെയുള്ള ബിട്ടി ഏരിയയിലാണ് സംഭവം. കൊല്ലപ്പെട്ട സ്‌നേഹയ്ക്ക് എഴ് വയസ്സും അഞ്ജലിക്ക് അഞ്ച് വയസ്സും മാത്രമേ പ്രായമുള്ളൂ. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications