മിശ്രവിവാഹം ചെയ്ത 17 കാരിയെ പിതാവ് ദാരുണമായി കൊലപ്പെടുത്തി; മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍
ഭുവനേശ്വര്‍ : ഒഡീഷയില്‍ മിശ്രമവിവാഹം ചെയ്ത മകളെ പിതാവ് ദാരുണമായി കൊലപ്പെടുത്തി. ഭൂവനേശ്വറിലെ ബലാംഗിര്‍ ജില്ലയിലാണ് സംഭവം. ഗീത തന്‍ലയാണ് കൊലപ്പെട്ടത്. പ്രതിയായ കൈലാഷ് തന്‍ല ഒളിവിലാണ്. ഗീതയുടെ അഴുകിയ നിലയിലുളള മൃതദേഹം കൊല്ലപ്പെട്ട് നാലു ദിവസങ്ങള്‍ക്കു ശേഷമാണ് കോര്‍പ്പറേഷന്റെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ കണ്ടെത്തുന്നത്. ശരീരം തെരുവു നായ്ക്കള്‍ കടിച്ചു പറിച്ച നിലയിലായിരുന്നു.
ഇതേ ഗ്രാമത്തിലെ അന്യജാതിക്കാരനുമായി പ്രണയത്തിലായിരുന്ന ഗീത വീട്ടുകാരുടെ എതിര്‍പ്പിനെ വകവെയക്കാതെയാണ് നരേന്ദ്ര തന്തിയെന്ന യുവാവിനെ വിവാഹം കഴിച്ചത് . യുവാവിന്റെ വീട്ടുകാരും ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.കുറച്ചു കാലത്തിനു ശേഷം ഗര്‍ഭിണിയായ ഗീതയെ നരേന്ദ്ര തന്തിവീട്ടില്‍ നിന്നിറക്കിവിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പിന്നീട് മുത്തശ്ശിയുടെ സഹായത്തോടെ ഗീത പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും കുറച്ചുദിവസം ഒളിവില്‍ കഴിയാനാണ് പോലീസ് നിര്‍ദ്ദേശിച്ചത്.

ഗീതയും മുത്തശ്ശിയും ഗ്രാമത്തിലൊരിടത്ത് ഒളിച്ചു താമസിക്കുമ്പോഴാണ് പിതാവ് കൈലാഷ് തന്‍ല വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവാനെന്ന വ്യാജേന ഗീതയുടെ അടുത്തെത്തുന്നത്. വഴിയില്‍ ഇയാള്‍ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോര്‍പ്പറേഷന്‍ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തി പോലീസില്‍ അറിയിക്കുന്നത്. പെണ്‍കുട്ടിയുടെ മുത്തശ്ശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുളളത്.












Click it and Unblock the Notifications