പ്രണയദിനത്തില്‍ അവളുടെ കഴുത്തറുത്ത് അവന്‍ പറഞ്ഞു, 'അത്രമേല്‍ ഞാന്‍ നിന്നെ പ്രണയിക്കുന്നു'
കൊല്‍ക്കത്ത: പ്രണയ ദിനത്തില്‍ മുന്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം അടക്കാനാവത്ത ദുഖത്തില്‍ ഭാര്യയുടെ മൃതദേഹത്തെ നോക്കി അവന്‍ പറഞ്ഞു' അത്രമേല്‍ നിന്നെ ഞാന്‍ പ്രണയിക്കുന്നു...എന്റെ പ്രണയം നിന്നോട് മാത്രമാണ്.. നിന്നോട് മാത്രം. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു ഈ സംഭവത്തിലെ യുവാവും യുവതിയും. പത്ത് ദിവസം മുന്‍പ് യുവതി രണ്ടാം വിവാഹം കഴിച്ചു.
കൊല്‍ക്കത്തയിലാണ് തിരക്കേറിയ തെരുവില്‍ വച്ചാണ് സബ്ബീല്‍ അലി (30) എന്ന യുവാവ് തന്റെ മുന്‍ ഭാര്യ സീനത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ടില്‍ജാലയിലെ ഗണേഷ് ഘോഷ് ലൈനില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ജനവരിയിലാണ് സീനത്തും സബ്ബീലും അകന്നത്. പിന്നീട് സീനത്ത് വിവാഹ മോചനവും നേടി. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.

പത്ത് ദിവസം മുന്‍പാണ് സീനത്ത് പുനര്‍വിവാഹിതയാത്. ടില്‍ജാലയിലേയ്ക്ക് താമസം മാറുകയും ചെയ്തു. പ്രണയ ദിനത്തില്‍ സീനത്തിനെ കാണണമെന്ന് ആവശ്യപ്പെട്ട് സബ്ബീല്‍ അവര്‍ക്ക് ഫോണ്‍ ചെയ്തു. ആദ്യം വിസമ്മതിച്ചെങ്കിലും സീനത്ത് പിന്നീട് തയ്യാറായി. എന്നാല്‍ പൊതു നിരത്തിലോ പൊതു സ്ഥലത്തോ വച്ച് കണ്ടാല്‍ മതിയെന്നും പറഞ്ഞു.
ഈ ധാരണയുടെ പേരിലാണ് ഗണേഷ് ഘോഷ് ലൈനില്‍ എത്തിയത്. സംസാരിയ്ക്കുന്നതനിടെ ഇരുവരും വഴക്കിടുകയും സബ്ബീര്‍ സീനത്തിനെ കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു. ആളുകള്‍ ധാരളം ഉണ്ടായിരുന്നിട്ടും ഒരാളിനെപ്പോലും അടുത്തേയ്ക്ക് വരാന്‍ സാബ്ബിര്‍ അനുവദിച്ചില്ല. രക്തം വാര്‍ന്നൊഴുകുന്ന സീനത്തിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരഞ്ഞു. 'ഞാന്‍ നിന്നെ പ്രണയിക്കുന്നു' എന്ന് പറഞ്ഞു കൊണ്ടേയിരുന്നു.
പൊലീസെത്തിയപ്പോള്‍ കീഴടങ്ങുകയും ചെയ്തു. ഏഴ് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു സാബ്ബിറും സീനത്തും. സാബ്ബിറിന് സ്ഥിര വരുമാനം ഇല്ലാത്ത ജോലി സാമ്പാദിയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇവരുടെ ബന്ധം വഷളായതും ഇരുവരും വേര്‍ പിരിഞ്ഞതും.












Click it and Unblock the Notifications