Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ 'പുതിയ ഭര്‍ത്താവിനെ' യുവാവ് കൊന്നു

Blood Knife
മാല്‍ഡ: ഒളിച്ചോടിപ്പോയ ഭാര്യയുടെ 'പുതിയ ഭര്‍ത്താവിനെ' യുവാവ് കൊന്നു. മാല്‍ഡയിലാണ് സംഭവം. നാല് വര്‍ഷങ്ങള്‍ക്ക് ഹരീഷ് ചന്ദ്രപൂര്‍ സ്വദേശിയാ രാഹുല്‍ ഷെയ്ഖ് എന്നയാളുടെ ഭാര്യ സെയ്ഫുദ്ദീന്‍ ഷെയ്ഖ (35) എന്ന ഇഷ്ടികത്തൊഴിലാളിയ്‌ക്കൊപ്പം ഒളിച്ചോടിയത്. രാഹുലും സെയ്ഫും ഒരേ നാട്ടുകാരാണ്. കഴിഞ്ഞ ദിവസം തന്റെ വസ്തു വില്‍ക്കുന്നതിന് വേണ്ടി നാട്ടിലെത്തിയപ്പോഴാണ് സെയ്ഫിനെ രാഹുല്‍ വെടി വച്ച് കൊന്നത്.

രാഹുലിന്റെയും ഡോലി ബീവിയുടേയും വിവാഹം കഴിഞ്ഞ് അധിക വര്‍ഷങ്ങള്‍ ആകുന്നതിന് മുന്‍പാണ് ഇവര്‍ സെയ്ഫുമായി നാട് വിടുന്നത്. ആലംപൂരില്‍ എത്തിയ ഇവര്‍ വിവാഹം കഴിയ്ക്കുകയും ചെയ്തു. സെയ്ഫ്-ഡോലി ദമ്പതിമാര്‍ക്ക് ഒരു മകളുമുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി ഹരീഷ് ചന്ദ്രപൂരിലുള്ള തന്റെ വസ്തു വില്‍ക്കാന്‍ സെയ്ഫ് ശ്രമിയ്ക്കുകയായിരുന്നു. സംഭവ ദിവസം വൈകിട്ട് വസ്തു വാങ്ങാനെന്ന് പറഞ്ഞ് ഒരാള്‍ ഇയാള്‍ക്ക് ഫോണ്‍ ചെയ്തു. തുടര്‍ന്ന് വൈകിട്ട് ഏഴ് മണിയോടെ ഇയാള്‍ സ്വന്തം ഗ്രാമത്തിലേക്ക് പോയി.

ഗ്രാമത്തിലെത്തിയ ഇയാളെ ഒരു സംഘം ആളുകള്‍ വളയുകയും വെടി വച്ച് കൊല്ലുകയുമായിരുന്നു. രാഹുലിന്റെ നേതൃത്വത്തിലുള്ളവരാണ് സെയ്ഫിനെ കൊന്നത്. രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഒളിച്ചോടിപ്പോയതിനെത്തുടര്‍ന്ന് താന്‍ അനുഭവിച്ച അപമാനമാണ് രാഹുലിനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+