ബ്ലേഡുകാരുടെ സിമ്പതി നേടാനായി സഹോദരന്റെ മകനെ കൊന്നു!! മരണ വീട്ടിൽ പണം ചോദിച്ച് വരില്ലല്ലോ...
ജിഗ്നേഷ് മഗ്വാന എന്ന യുവാവാണ് 6 വയസ്സുള്ള സഹോദര പുത്രനെ കഴുത്ത് ഞെരിച്ച് കൊന്നത്.
രാജ്കോട്ട്: ബ്ലേഡുകാരില്‍ നിന്ന് രക്ഷപ്പെടാനായി മരുമകനെ കൊന്ന യുവാവ് അറസ്റ്റില്‍. ജിഗ്നേഷ് മഗ്വാന എന്ന യുവാവാണ് 6 വയസ്സുള്ള സഹോദര പുത്രനെ കഴുത്ത് ഞെരിച്ച് കൊന്നത്. വീട്ടില്‍ മരണം നടന്നാല്‍ കുറച്ച് കാലത്തേയ്ക്ക് കടക്കാര് വീട്ടിലേക്ക് വരില്ലെന്നുള്ളത് കൊണ്ടാണ് കുട്ടിയെ കൊന്നതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

ജിഗ്നേഷും ഭാര്യയും മകളും താമസിച്ചിരുന്നത് സഹോദരന്റെ കുടുംബത്തിന് ഒപ്പമായിരുന്നു. സഹോദരന് ഫാല്ഗുനിന്റെ മകനാണ് രോഹന്. ബിസിനസ്സ് തുടങ്ങാനായി ബ്ലേഡ്കാരില്‍ നിന്ന് 3.50 ലക്ഷം രൂപ ഇയാള്‍ കടം വാങ്ങിച്ചിരുന്നു. എന്നാല്‍ കച്ചവടം പൊളിഞ്ഞു. പണം തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് ബ്ലേഡുകാര്‍ വീട്ടില്‍ എത്താനും തുടങ്ങി.

ഫാല്ഗുന് ആയിരുന്ന കുടുംബത്തിലെ ചെലവ് എല്ലാം നോക്കിയിരുന്നത്. ഇയാളുടെ ബിസിനസ്സ് ലാഭത്തില്‍ ആയിരുന്നു. സഹോദരനോടുള്ള ദേഷ്യം മൂത്ത ജിഗ്നേഷ് വീടിന്റെ ടെറസ്സില്‍ വെച്ച് രോഹനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കുട്ടിയുടെ ശബ്ദം പുറത്ത് കേള്‍ക്കാതിരിയ്ക്കാനായി വായില്‍ തുണി തിരുകി വെച്ചിരുന്നു. രോഹന്റെ മൃതദേഹം ടെറസില്‍ കണ്ടെത്തിയപ്പോള്‍ ഏറ്റവും ബഹളം വെച്ചത് ജിഗ്നേഷ് ആയിരുന്നു. ഈ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നിയിരുന്നു.
മൃതദേഹം പരിശോധിച്ച പോലീസ് ഇതില്‍ നിന്ന് വിരലടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് ജിഗ്നേഷിന്റെതാണെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications