മരുമകളെ കൊന്ന് 27കാരന്‍ തൂങ്ങിമരിച്ചു

നീലേഷ് എന്ന 27 കാരനാണ് മരുമകളുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് കുട്ടിയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി മരുമകളുമായി ഇയാള്‍ ബന്ധം പുലര്‍ത്തിവരികയായിരുന്നത്രെ. എന്നാല്‍ നീലേഷിന്റെ സഹോദരിക്കോ കുടുംബത്തിനോ ഈ ബന്ധം ഇഷ്ടമായിരുന്നില്ല. ഇതില്‍ വിഷമിച്ച് ഇയാള്‍ നേരത്തെ ഒരിക്കല്‍ വീട് വിട്ടുപോയിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു.
തിരിച്ചുവന്ന ഇയാള്‍ തിങ്കളാഴ്ച പെണ്‍കുട്ടിയുടെ സ്‌കൂളിലെത്തി ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അമ്മൂമ്മയുടെ വീട്ടില്‍ പോകാം എന്ന് പറഞ്ഞാണത്രെ ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ബഡേഗാവിലുള്ള ഒരു കടയില്‍ നിന്നും പ്ലാസ്റ്റിക് കയര്‍ വാങ്ങി കയ്യില്‍ കരുതിയാണ് ഇയാള്‍ പെണ്‍കുട്ടിയെ കാണാനെത്തിയത് എന്നും പോലീസ് പറഞ്ഞു.
ഈ കയര്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇതേ കയര്‍ ഉപയോഗിച്ച് ഇയാളും തൂങ്ങിമരിക്കുകയായിരുന്നു.












Click it and Unblock the Notifications