വിവാഹം കഴിപ്പിക്കാന്‍ പണമില്ല...സഹോദരിയോട് 25കാരന്‍ ചെയ്തത്!!! യുവാവിന്‍റെ വെളിപ്പെടുത്തല്‍!!
19 കാരിയെ സഹോദരന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു
ദില്ലി: 19കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍. ചൊവ്വാഴ്ചയാണ് 19 കാരിയായ ലളിതയെന്ന യുവതി ഹസന്‍പൂരിലുള്ള ഗ്രാമത്തിലെ വീട്ടില്‍ മരിച്ചുകിടക്കുന്നതായി കണ്ടെന്ന് പോലീസിനു വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രഹസ്യത്തിന്റെ ചുരുളഴിയുകയായിരുന്നു.

25 കാരനായ സഹോദരന്‍ തപസ് ബര്‍മനാണ് യുവതിയെ കൊല ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ലളിത മരിക്കുമ്പോള്‍ തപസ് മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

കഴുത്ത് ഞെരിച്ചാണ് യുവാവ് സഹോദരിയെ കൊല ചെയ്തതെന്ന് പോലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ പോലീസിനെ വഴി തെറ്റിക്കാനാണ് തപസ് ശ്രമിച്ചത്. ലളിതയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഇയാള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ താന്‍ സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.

തന്റെ ബന്ധുവിന്റെ മകളാണ് ലളിതയെന്നും 10 വയസ്സുള്ളപ്പോള്‍ മുതല്‍ തന്റെ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നതെന്നു തപസ് പോലീസിനോട് പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് തന്റെ ഭാര്യയുമായും അമ്മയുമായും ലളിത നിരന്തരം കലഹിച്ചിരുന്നതായും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ലളിതയുടെ വിവാഹത്തിന് പണം സ്വരൂപിച്ച് വച്ചിട്ടില്ലെന്നതുമായി ബന്ധപ്പെട്ടാണ് കലഹം നടന്നിരുന്നത്. ഇതു സഹിക്കാന്‍ കഴിയാതായതോടെയാണ് കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് സഹോദരിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും തപസ് പറഞ്ഞു.

വളരെ കൃത്യമായ പദ്ധതിയാണ് ലളിതയെ വധിക്കാനായി തപസ് തയ്യാറാക്കിയത്. ഭാര്യയും അമ്മയും വീട്ടില്‍ ഇല്ലാത്ത തിങ്കളാഴ്ച തന്നെ സഹോദരിയെ വധിക്കാന്‍ താന്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.

സഹോദരി ബഹളം വച്ച് അയല്‍ക്കാരെ അറിയാക്കാതിരിക്കാന്‍ വീട്ടിലുള്ള റേഡിയോ ഉച്ചത്തില്‍ വയ്ക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കി.

വീട്ടില്‍ തപസിനു മാത്രമേ ജോലി ഉണ്ടായിരുന്നുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി. 10ാം വയസ്സില്‍ അച്ഛന്‍ നഷ്ടപ്പെട്ട ലളിതയെ തപസിന്റെ കുടുംബം ദില്ലിയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications