യുവാവ് സഹോദരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പീഡനം പുറത്തറിയുമെന്ന് ഭയം?
ദില്ലി: സ്വന്തം സഹോദരിയെ ആരെങ്കിലും കൊലപ്പെടുത്തുമോ... ദില്ലിയിലെ മുഖര്‍ജി നഗറില്‍ നിന്നുള്ള വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. സഹോദരന്‍ സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങിയത്രേ. കൊലപാതക വിവരം പുറത്തറിഞ്ഞത് യുവതിയുടെ മകനിലൂടെയാണ്.
സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തുന്നത് പത്ത് വയസുകാരനായ മകന്‍ നോക്കി നില്‍ക്കെയാണ്. മകന്‍ അയല്‍വാസികളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കൊലപാതകത്തിന് ശേഷം എന്തിനായിരിക്കും ഇയാള്‍ സഹോദരിയുടെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയത്...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

സഹോദരി
28 കാരിയായ യുവതിയെ സ്വന്തം സഹോദരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നവത്രേ. ചപ്പാത്തി പരത്തുന്ന റോളര്‍ ഉയോഗിച്ചായിരുന്നു കൊലപാതകം

മകന്‍
യുവതിയുടെ പത്ത് വയസുള്ള മകന്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. എന്തിനായിരിക്കും ഇയാള്‍ സ്വന്തം സഹോദരിയെ കൊന്നത് ?

പീഡനം
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഉറങ്ങിയത് മൃതദേഹത്തോടൊപ്പമാണത്രേ. അതുകൊണ്ട് സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചിരിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല

കുടുംബ വഴക്ക്
കുടംബ വഴക്കിനെതുടര്‍ന്ന് പ്രതിയുടെ ഭാര്യ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീട് വിട്ട് പോയിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരി മാസങ്ങളായി മകനൊപ്പം സഹോദരന്റെ കൂടെയാണ് താമസം

മദ്യലഹരിയില്‍
മദ്യലഹരിയില്‍ സഹോദരിയെ അബദ്ധത്തില്‍ കൊലപ്പെടുത്തിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലത്രേ.












Click it and Unblock the Notifications