സ്‌കൂളില്‍ പോകാന്‍ മടിച്ച കുട്ടിയെ പിതാവ് കൊന്നു
താനെ: കുട്ടികള്‍ക്കെതിരെയുള്ള പീഡനം വര്‍ദ്ധിക്കുന്നു. താനെയില്‍ സ്‌കൂളില്‍ പോകാന്‍ മടിച്ച കുട്ടിയെ അച്ഛന്‍ അടിച്ചു കൊന്നു. താനെയിലെ അംബര്‍നാഥിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് 36 കാരനായ അജിത്ത് മജീദ്ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്തു വയസ്സുകാരനായ സാജിത്ത് അലിയാണ് പിതാവിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല ചെയ്യപ്പെട്ടത്. സ്‌കൂളിലെ മോശം പ്രകടനത്തിനൊപ്പം ക്ലാസ് മുടക്കുകയും ചെയ്തതാണ് കൊലപാതകത്തിന് പ്രേരണയായത്.

സാജിത്ത് കുറ ദിവസമായി സ്‌കൂളില്‍ പോകാറില്ല. ഇക്കാര്യം ചോദിച്ചെങ്കിലും കുട്ടി വ്യക്തമായ ഉത്തരം നല്‍കയില്ല. തുടര്‍ന്ന് കോപിതനായ മജീദ് ഖാന്‍ വടിയെടുത്ത് കുട്ടിയുടെ തലയ്ക്കടിച്ചു. അടിയേറ്റതും കുട്ടി ബോധരഹിതനായി കുഴഞ്ഞുവീണു.
അയല്‍ക്കാര്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. തുടര്‍ന്ന് കേസെടുത്ത ശിവാജി നഗര്‍ പൊലീസ് പിതാവ് മജീദ് ഖാനെ അറസ്റ്റ് ചെയ്തു. 302-ആം വകുപ്പുപ്രകാരം കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
അജിത്ത് മജീദ് ഖാന് അഞ്ച് ഭാര്യമാരാണുള്ളത്. ഇതില്‍ കൊല്ലപ്പെട്ട സാജിത്തിന്റെ അമ്മ അഞ്ചു വര്‍ഷം മുമ്പ് ഇയാളില്‍ നിന്ന് വിവാഹ മോചനം നേടിയിരുന്നു. സാജിത്ത് പിതാവിനൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു












Click it and Unblock the Notifications