ഫേസ്ബുക്കിൽ ഭാര്യ മറ്റൊരാൾക്കൊപ്പം: മൂന്ന് മക്കളെ കഴുത്തുറുത്ത് കൊലപ്പെടുത്തി പിതാവിന്റെ ആത്മഹത്യ
മുംബൈ: മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് കുടുംബ പ്രശ്നം ആയിരിക്കാമെന്ന നിഗമനത്തിൽ പോലീസ്. 35 കാരനായ കൈലാഷ് പാമറാണ് മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഒന്നരമാസം മുമ്പ് ഇയാളുടെ ഭാര്യ വീട് ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് കൈലാഷ് താമസിച്ച് വന്നിരുന്നത്. കൊറോണ വൈറസ് വ്യാപനത്തോടെ പച്ചക്കറി വിൽപ്പനക്കാരനായ കൈലാഷിന് ജോലി ഇല്ലാതായതോടെ ഭാര്യ പോവുകയായിരുന്നു. ഭാര്യ പോയതോടെ ഇയാൾ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പിതാവ് സാക്ഷ്യപ്പെടുത്തുന്നത്.
ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ കണ്ടതിന് പിന്നാലെയാണ് മക്കളെ കൊലപ്പെടുത്തി ഇയാളും ആത്മഹത്യ ചെയ്യുന്നത്. ശനിയാഴ്ച രാവിലെയാണ് ഫോട്ടോ ഫേസ്ബുക്കിൽ കാണുന്നത്. ഇതോടെ കൈലാഷ് അസ്വസ്ഥനായി കാണപ്പെട്ടിരുന്നുവെന്നാണ്പിതാന് പറയുന്നത്. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൈലാഷ് കഴിഞ്ഞിരുന്ന വാടകവീട്ടിൽ വെച്ച് ശനിയാഴ്ചയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. 12 വയസ്സുകള്ള മകനും എട്ടും മൂന്നും വയസ്സുള്ള പെൺമക്കൾക്കുമൊപ്പമാണ് കൈലാഷ് താമസിച്ചിരുന്നത്.

വൈകിട്ട് പിതാവെത്തി വിളിച്ചെങ്കിലും ചായ കുടിക്കാൻ കൈലാഷ് പോയിരുന്നില്ല. വീടിനുള്ളിൽ നിന്ന് ആരെയും പുറത്തേക്ക് കാണാതായതോടെ വീണ്ടും പിതാവ് വന്ന് അന്വേഷിച്ചപ്പോൾ വീട് പൂട്ടിയ നിലയിൽ ആയിരുന്നു. ഇതോടെ സമീപവാസികളുമായെത്തി വാതിൽ തല്ലിപ്പൊളിച്ചപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് പേരുടെയും കഴുത്തറുത്ത നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
കുട്ടികളെ മയക്കിക്കിടത്തിയ ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മക്കളെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കാനായിരുന്നു ഇയാൾ ആദ്യം പ്ലാനിട്ടതെന്നാണ് പോലീസ് നൽകുന്ന വിവരം.
-
ചിക്കൻ ലെഗ് പീസ് കിട്ടിയില്ല; കല്യാണ പന്തലിൽ കൂട്ടത്തല്ല്, വീഡിയോ വൈറൽ! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications