ഭാര്യയെയും രണ്ട് പെണ്‍കുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു
പൂനെ: ഭാര്യയെയും രണ്ട് പെണ്‍കുട്ടികളെയും കൊലപ്പെടുത്തി യുവാവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. പൂനെയിലെ കരജില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഭാര്യ സ്വാതി(35), മക്കളായ തേജസ്(16), വൈഷ്ണവി(12) എന്നിവരെ കൊലപ്പെടുത്തിയശേഷം ദീപക് ഹാന്ദെ(42) ആണ് ആത്മഹത്യ ചെയ്തത്.
ഇവരുടെ വീട്ടില്‍നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി ഭാരതി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ വിജയ്‌സിങ് ഗെയ്ക്ക് വാദ് അറിയിച്ചു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ദീപക്കിന്റെ കുറിപ്പില്‍ പറയുന്നു. ലോണ്‍ എടുത്തിരുന്നെങ്കിലും തിരിച്ചടക്കാന്‍ കഴിയാത്തതാണ് ജീവിതം അവസാനിപ്പിക്കാന്‍ കാരണമെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആത്മഹത്യ ചെയ്യാന്‍ കുടുംബം തീരുമാനിച്ചതാണെന്നും ആര്‍ക്കും ഇതില്‍ പങ്കില്ലെന്നും കുറിപ്പില്‍ പറയുന്നു. അഹമ്മദ് നഗറില്‍ നിന്നും ജോലിതേടി പൂനെയിലെത്തിയ കുടുംബമാണ് ദീപക്കിന്റേത്. ഇയാള്‍ ഒരു പഞ്ചസാര മില്ലില്‍ ജോലിചെയ്തുവരികയായിരുന്നു. പലരില്‍ നിന്നുമായി കടം വാങ്ങിയിരുന്നതായി അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചു.












Click it and Unblock the Notifications