അവിഹിത ബന്ധം, ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുട്ടികള്‍ക്കുമുന്നില്‍ ആത്മഹത്യാ ശ്രമം നടത്തി. 35കാരനായ യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മുംബൈയിലാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ മൂന്ന് കുട്ടികള്‍ സാക്ഷി നില്‍ക്കെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് യാദവും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. യോഗേശ്വരി എന്ന ഗ്രാമീണനുമായി ഭാര്യയ്ക്കു ബന്ധമുണ്ടായിരുന്നുവെന്ന സംശയത്തിന്റെ പേരിലാണ് വഴക്ക് നടന്നിരുന്നത്. കുടുംബ കലഹത്തിനൊടുവില്‍ ഇയാള്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഇയാള്‍ മൂന്ന് മക്കള്‍ക്കു മുന്നില്‍ കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമിക്കുച്ചു.

ഒരു മകനും രണ്ട് പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. മകന് മൂന്ന് വയസു മാത്രേ പ്രായമുള്ളൂവെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കുമുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകം നടക്കുന്നതിനുമുന്‍പും ഇരുവരും തമ്മില്‍ പൊരിഞ്ഞ വഴക്കായിരുന്നു.
വീട്ടില്‍ നിന്നുള്ള നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയിരുന്നു. പക്ഷെ, അപ്പോഴേക്കും കുട്ടികളുടെ അമ്മ മരണപ്പെട്ടിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കുകയാണുണ്ടായത്. കൊലപാതക കുറ്റത്തിനു ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications