രണ്ടുവയസ്സുകാരിയായ മകളുടെ മുന്നില്‍വച്ച് ഭാര്യയെവെട്ടിക്കൊന്നു
ഔറംഗാബാദ്:ഔറംഗാബാദിലെ ജല്‍നയില്‍ 35 കാരന്‍ രണ്ടു വയസ്സുകാരിയായ മകളുടെ മുന്നില്‍ വച്ച് മകളെ വെട്ടിക്കൊന്ന് പോലീസില്‍ കീഴടങ്ങി. ഭാര്യ പൂജ (25) താനുമായി ദിവസവും വഴക്കിടുന്നതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പ്രതി അശോക് ലഖന്‍ലാല്‍ സുര പോലീസിനോട് പറഞ്ഞു. മദ്യത്തിനടിമയായ പ്രതി ലഹരിവിരുദ്ധചികിത്സ നടത്തിവരികയായിരുന്നു .
വൈകിട്ട് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി വഴക്കിട്ടശേഷം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഭാര്യയുടെ വായ തുണി കൊണ്ട് മൂടിക്കെട്ടിയതിനു ശേഷമാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഇയാള്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ ഇയാള്‍ ടിവിയുടെ ശബ്ദം കൂട്ടിയിരുന്നതായും പോലീസ് പറഞ്ഞു. കഴുത്തിലും ശരീരത്തിലും കുത്തേറ്റ യുവതി തത്സക്ഷണം മരിച്ചു.

സംഭവത്തിനു ദൃക്‌സാക്ഷിയായ രണ്ടുവയസ്സുകാരിയാണ് യുവതി രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാര്യം അമ്മൂമ്മയെ അറിയിക്കുന്നത്. ശബദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി യുവതിയ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്തം വാര്‍ന്ന് യുവതി മരണമടയുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം
തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications