Get Updates
Get notified of breaking news, exclusive insights, and must-see stories!

കറിയില്‍ തക്കാളിയിട്ടില്ല: ഭാര്യയെ തല്ലിക്കൊന്നു

ഡെറാഡൂണ്‍: പച്ചക്കറി സാധനങ്ങള്‍ക്കൊക്കെ വിലവര്‍ധിക്കുകയല്ലേ. അക്കാര്യങ്ങളൊക്കെ അറിയാകുന്നത് വീട്ടിലുള്ള പെണ്ണുങ്ങള്‍ക്കാകും. അതുകൊണ്ട് അവര്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കരുതിയേ സാധനങ്ങള്‍ ഉപയോഗിക്കൂ. അത് കുടുംബത്തിന് മൊത്തം വേണ്ടിയല്ലേ. എന്നാല്‍ ഇതൊന്നും ഉത്തരാഖണ്ഡിലെ വീരേന്ദ്ര സിംഗിനോട് പറഞ്ഞിട്ട് കാര്യമില്ല. ഉരളക്കിഴങ്ങിന്റെ കറിയില്‍ തക്കാളിയില്ലാത്തതുകൊണ്ട് ഇയാള്‍ ഭാര്യയെ ചുമരിലിടച്ചി കൊന്നു.

ഉത്തരഖണ്ഡിലെ ഋഷികേശില്‍ ലക്ഷ്മണ്‍ജൂലിലാണ് സംഭവം. ഉരുളക്കിഴങ്ങ് കറിയില്‍ തക്കാളിയിടാത്തതിനെ തുടര്‍ന്ന് ഭൂനാഥ് ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ വീരേന്ദ്ര സിംഗാണ് 33കാരിയായ തന്റെ ഭാര്യ പ്രഭ മറാത്തയെ കൊന്നത്.

crime

കറിയില്‍ തക്കാളി കാണാത്തതിനെ തുടര്‍ന്ന് ക്ഷുഭിതനായ സിംഗ് മറാത്തയുടെ മുടിക്ക് കുത്തിപിടിച്ച് തല ചുമരില്‍ തുടരെ തുടരെ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കേറ്റാണ് യുവതി കൊലചെയ്യപ്പെട്ടത്.

കൃത്യം നടത്തിയതിന് ശേഷം വീരേന്ദ്ര സിംഗ് അവിടെ നിന്ന് രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന യുവതിയെയാണ്. മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീരേന്ദ്ര സിംഗിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

ഇയാള്‍ മനോരോഗിയാണെന്നും ഭാര്യയെ കൊന്നതായി പ്രതി കുറ്റ സമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+