അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
ഗിരിലാല : അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി സഹോദരിയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിനാണ് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലാണ് സംഭവം.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗിരാല സ്വദേശിനി നസ്രിഭായി ചൗഹാനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന് സഹോദരിയുമായി അവിഹിത ബന്ധമുണ്ടെന്നു മനസിലാക്കിയ നസ്രിഭായി ദിനേശിനോട് ഈ കാര്യം ചോദിച്ചു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ കത്തിയെടുത്ത് ദിനേശ് ഭാര്യയെ കുത്തുകയായിരുന്നു.
നസ്രിഭായിയുടെ സഹോദരിയുമായി ദിനേശ് വളരെ നാളായി ബന്ധം സ്ഥാപിച്ചിരുന്നതായി പോലീസ് പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സഹോദരി നസ്രിഭായിക്കും ഭര്‍ത്താവിനുമൊപ്പം നിന്നാണ് പഠിച്ചിരുന്നത്.












Click it and Unblock the Notifications