തക്കാളി ചെടിയ്ക്ക് വെള്ളം നനച്ചില്ല, ഭാര്യയെ കൊന്നതിന് ഭര്‍ത്താവ് പറഞ്ഞ കാരണം!!
ഭുവനേശ്വര്‍: ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നടന്ന നിസാര വഴക്കാണ് അവസാനം കൊലപാതകത്തില്‍ അവസാനിച്ചത്.
വീട്ടിലെ തക്കാളി ചെടിയ്ക്ക് വെള്ളം ഒഴിക്കാന്‍ ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടില്‍ മറ്റ് ജോലികള്‍ കാരണം വെള്ളം നനയ്ക്കാന്‍ വൈകിയിരുന്നു. ഇതിന്റെ പേരില്‍ ആരംഭിച്ച വഴക്കിനെ തുടര്‍ന്ന് കല്ല് വെച്ച് അടിക്കുകയായിരുന്നു.

ഉപദ്രവത്തെ തുടര്‍ന്ന് യുവതിയ്ക്ക് ഹൃദ്രോഗം അനുഭവപ്പെട്ടു. അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകക്കുറ്റത്തിന് ഇയാള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊലപ്പെട്ട യുവതിയുടെ സഹോദരനാണ് പരാതി നല്‍കിയിരിക്കുന്നത്. മദ്യപ്പിച്ച് ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്ന് അയ്യല്‍വാസികള്‍ പറയുന്നു.












Click it and Unblock the Notifications