അമ്മയെ സന്തോഷിപ്പിച്ചില്ല; രണ്ട് ഭാര്യമാരെ ഭര്‍ത്താവ് കാറിലിട്ട് കത്തിച്ച് കൊന്നു?

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂര്‍: അമ്മയെ സന്തോഷിപ്പിച്ചില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് രണ്ട് ഭാര്യമാരെ കാറിന് തീകൊളുത്തി ചുട്ടുകൊന്നു. ആഭരണങ്ങള്‍ വാങ്ങാനായി ഭാര്യമാരെയും കൂട്ടി പുറത്തിറങ്ങിയ ഭര്‍ത്താവാണ് ഈ കടുംകൈ പ്രവര്‍ത്തിച്ചത്. 25-കാരിയായ ദരിയ ദേവി, 27 വയസ്സുകാരി മാലി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദീപ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാക്കള്‍ ഇനി ബിജെപിയോട് ചോദിച്ചശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം

കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ മൂലം താന്‍ അസന്തുഷ്ടനായിരുന്നുവെന്ന് റാം പോലീസിന് മൊഴി നല്‍കി. ഇതുകൂടാതെ തന്റെ അമ്മയെ ഭാര്യമാര്‍ സന്തോഷിപ്പിച്ചില്ലെന്നും ഇയാള്‍ പരാതിപ്പെടുന്നു. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് ഭാര്യമാരെ കൊന്നുകളഞ്ഞത്. ആഭരണം വാങ്ങാന്‍ ഇറങ്ങിയ സമയത്ത് കാറില്‍ വെച്ച് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് മൂത്ത് കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ വാഹനം നിര്‍ത്തി.

woman

ഈ സമയത്ത് കാറില്‍ നിന്നും പുറത്തിറങ്ങിയ ഭാര്യമാരില്‍ ഒരാള്‍ പ്രദേശവാസികളോട് സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ദീപാ റാം ഇവരെ പിടിച്ച് വലിച്ച് അകത്ത് കയറ്റി വീണ്ടും യാത്ര ആരംഭിച്ചു. കുറച്ച് ദൂരം മുന്നോട്ട് പോയശേഷം കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഭര്‍ത്താവ് ഡോറുകള്‍ ലോക്ക് ചെയ്തു. ഇതിനുശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഇതേത്തുടര്‍ന്ന് രണ്ട് ഭാര്യമാരും വെന്ത് മരിക്കുകയായിരുന്നു. ഭാര്യമാര്‍ക്കൊപ്പം ഒരു വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഗ്യാസ് ലീക്ക് ചെയ്ത് തീപടര്‍ന്നതാണെന്നായിരുന്നു പോലീസ് കരുതിയത്. എന്നാല്‍ ഭര്‍ത്താവിന്റെ പ്രകടനത്തെക്കുറിച്ച് ഒരു പ്രദേശവാസി നല്‍കിയ സൂചനയാണ് ദീപാ റാമിനെ കുടുക്കിയത്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Man locks 2 wives in car and sets it afire, says they didn’t keep mother happy,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്