Get Updates
Get notified of breaking news, exclusive insights, and must-see stories!

സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്ത യുവാവിന് നഷ്ടമായത് 95,000 രൂപ; സംഭവം ബംഗളൂരുവില്‍

ബംഗളൂരു: ഓണ്‍ലൈന്‍ വഴി പിസ ഓര്‍ഡര്‍ ചെയ്ത ടെക്കിക്ക് നഷ്ടമായത് 95,000 രൂപ. ബംഗളൂരുവിലാണ് സംഭവം. ഡിസംബര്‍ ഒന്നാം തിയതി ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോറമംഗലയില്‍ താമസിക്കുന്ന എന്‍ വി ഷെയ്ക്ക് തന്റെ ഫോണില്‍ നിന്നും ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്തത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഓര്‍ഡര്‍ ലഭിക്കാത്തതോടെ യുവാവ് ആപ്ലിക്കേഷനിലെ കസ്റ്റമര്‍ കെയര്‍ ഓഫീസിലേക്ക് വിളിക്കുകയായിരുന്നു.

പിസയ്ക്കായി വിളിച്ച റെസ്‌റ്റോറന്റില്‍ ഇപ്പോള്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ലെന്നും ഈടാക്കിയ തുക തിരികെ ലഭിക്കുമെന്നും അദ്ദേഹത്തിന് മറുപടി ലഭിച്ചു. കോളിന് ശേഷം ഫോണില്‍ ഒരു സന്ദേശം ലഭിക്കുമെന്നും ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ റീഫണ്ട് അഭ്യര്‍ത്ഥന പ്രോസസ് ചെയ്യുമെന്നും കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത ഉടനെ ഷെയ്ക്കിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിച്ചതായി കേസ് അന്വേഷിക്കുന്ന മടിവാള പൊലീസ് പറയുന്നു.

money-15615

മിനിട്ടുകള്‍ക്കകം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും 45,000 രൂപ നഷ്ടമായി. മാത്രമല്ല മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനിടെ ബാക്കിയുണ്ടായിരുന്ന 50,000 രൂപ വീണ്ടും നഷ്ടമായി. ഇതോടെയാണ് മടിവാള പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കുന്നത്. അമ്മയുടെ ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി നീക്കി വെച്ച പണമായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നതെന്ന് ഷെയ്ക്ക് പറയുന്നു.


അതേസമയം സൊമാറ്റോയ്ക്ക് കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഇല്ലെന്നും ഉപഭോക്താക്കള്‍ക്കായി ഇത്തരമൊരു സേവനം കമ്പനി നല്‍കുന്നില്ലെന്നും സോമാറ്റോ വക്താവ് അറിയിച്ചു. വിവിധ ആശയവിനിമയ മാര്‍ഗങ്ങള്‍ വഴി കസ്റ്റമര്‍ കെയര്‍ സേവനമില്ലെന്ന് ഉപഭോക്താക്കളെ അറിയിക്കാറുണ്ട്. ചാറ്റും ഇമെയിലും വഴിയാണ് ഉപഭോക്താക്കളുമായി പ്രാഥമികമായും ആശയവിനിമയം നടത്താറുള്ളത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ അവരും ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്വകാര്യ വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ ഒരിക്കലും ആരുമായും പങ്കുവെക്കരുതെന്നും സൊമാറ്റോ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+