Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്തയത്തില്‍ തോറ്റ യുവാവ് ഭാര്യയെ സുഹൃത്തിന് കാഴ്ച വച്ചു

ജയ്പൂര്‍: പന്തയത്തില്‍ സുഹൃത്തിനോട് തോറ്റതിന് പകരം നല്‍കേണ്ടി വന്നത് ഭാര്യയെ. ഭര്‍ത്താവിന്റെ സമ്മത പ്രകാരം സുഹൃത്ത് തന്നെ പീഡിപ്പിച്ചു എന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പന്തയത്തിന്റെ കഥ കേട്ട് പോലീസുക്കാര്‍ ഞെട്ടിപോയി.

എട്ട് മാസം മുന്‍പ് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് മൊഴി ചൊല്ലി. സുഹൃത്തിനൊപ്പം കഴിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് മൊഴി ചൊല്ലിയത്. പിന്നീട് എട്ട് മാസത്തോളം ഒരേ വീട്ടില്‍ തന്നെയാണ് ഇവര്‍ താമസിച്ചിരുന്നത്.

rape354

ആഗസ്റ്റ് 5ന് പുറത്ത് പോകാമെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടില്‍ ഭാര്യയെ എത്തിക്കുകയായിരുന്നു. കുടിയ്ക്കാന്‍ നല്‍കിയ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ സുഹൃത്ത് പീഡിപ്പിക്കുകയും ചെയ്തു. ഉണര്‍ന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം യുവതി അറിയുന്നത്.

പീഡന വിവരം പോലീസില്‍ അറിയിക്കരുതെന്നും വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇനിയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവും സുഹൃത്തും ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+