Get Updates
Get notified of breaking news, exclusive insights, and must-see stories!

വഴിയിൽ നഷ്ടപ്പെട്ടത് 18 ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ, തിരിച്ച് കിട്ടിയത് 43 ലക്ഷം, 15 വർഷത്തിന് ശേഷം, സംഭവമിത്

സ്വർണത്തിന് വില ഒരു ലക്ഷത്തിന് മുകളിൽ കടന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണാഭരണങ്ങൾ കയ്യിലുളളവരെല്ലാം അവയ്ക്ക് ഇൻഷൂറൻസ് പരിരക്ഷയൊരുക്കുന്നത് നന്നായിരിക്കും. ഏതെങ്കിലും സാഹചര്യത്തിൽ ഈ സ്വർണം നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം വരില്ല. ഡൽഹി സ്വദേശിയായ ശർമ എന്നയാൾക്ക് നഷ്ടപ്പെട്ടത് ഭാര്യയുടെ 18 ലക്ഷം വില വരുന്ന സ്വർണാഭരണങ്ങളാണ്, തിരിച്ച് കിട്ടിയതാകട്ടെ 43 ലക്ഷവും. എങ്ങനെ എന്നല്ലേ..

സംഭവം ഇങ്ങനെയാണ്.. 2010 ജനുവരി 7ന് ഉച്ചയ്ക്ക് 1.30-ഓടെ, തന്റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ ഒരു ബാഗിലാക്കി ശർമ്മ സ്കൂട്ടറിൽ നരേലയിലേക്ക് പോകുകയായിരുന്നു. ചാന്ദിനി ചൗക്കിലെ ഒരു ജ്വല്ലറിയിലേക്കായിരുന്നു ആ യാത്ര. എന്നാൽ വഴിയിൽ വെച്ച് ബാഗ് എവിടെയോ വീണുപോയി. ബാഗ് നഷ്ടപ്പെട്ടതായി മനസ്സിലായ ഉടൻതന്നെ അദ്ദേഹം ബവാന പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി.

18.37 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് കളഞ്ഞ് പോയത്. ഭാഗ്യത്തിന് ശർമ ഈ സ്വർണം ഇൻഷുർ ചെയ്തിരുന്നു. വീട്ടുപകരണങ്ങളും ഭാര്യയുടെ ആഭരണങ്ങളും ഉൾപ്പെടെ കവർ ചെയ്യുന്ന ഒരു ഇൻഷുറൻസ് പോളിസി അദ്ദേഹത്തിനുണ്ടായിരുന്നു. സംഭവം ഇൻഷുറൻസ് കമ്പനിയെ അറിയിച്ചെങ്കിലും അവർ ക്ലെയിം നിരസിച്ചു. 2009 ഡിസംബർ 24നാണ് ശർമ്മ ഈ പോളിസി എടുത്തതെന്നും വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് മോഷണം നടന്നതെന്നുമായിരുന്നു കമ്പനിയുടെ വാദം.

Gold

കൂടാതെ ശർമ്മ ഇൻഷുർ ചെയ്ത സാധനങ്ങൾ സൂക്ഷിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ കാട്ടിയില്ലെന്നും ഇൻഷുറൻസ് കമ്പനി ആരോപിച്ചു. ആഭരണങ്ങളുമായി ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നെന്നും, ആദ്യം നരേലയിൽ ഒരു പ്ലോട്ട് പരിശോധിക്കാനും പിന്നീട് ദാരിയ കലാനിൽ ആഭരണം മാറ്റിവയ്ക്കാനും പോവുകയായിരുന്നുവെന്നും ഇൻഷുറൻസ് കമ്പനി ചൂണ്ടിക്കാട്ടി. ഈ സ്ഥലങ്ങൾ ഏകദേശം 30-35 കിലോമീറ്റർ അകലെയാണെന്നും, നേർവിപരീത ദിശകളിലാണെന്നും അവർ വ്യക്തമാക്കി.

ഇൻഷൂറൻസ് കമ്പനി ഒരു സർവേയറെ നിയമിച്ചു. സർവേയർ 2010 മാർച്ച് 18-ന് റിപ്പോർട്ട് സമർപ്പിക്കുകയും 17,75,520 രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തു. എന്നിരുന്നാലും, സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവവും അതിന്റെ സാഹചര്യങ്ങളും യുക്തിപരമോ ന്യായീകരിക്കാവുന്നതോ ആയി തോന്നിയില്ലെന്ന് സർവേയർ നിരീക്ഷിച്ചു. ഇൻഷുർ ചെയ്ത വ്യക്തിയുടെ മൊഴി അല്ലാതെ മറ്റ് ബാഹ്യമായ തെളിവുകളൊന്നും ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും സർവേയർ രേഖപ്പെടുത്തി. തുടർന്നാണ് ഇൻഷുറൻസ് കമ്പനി ക്ലെയിം നിരസിച്ചത്.

ഇതോടെ ശർമ്മ ഇൻഷുറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകി. ക്ലെയിം ഏകപക്ഷീയമായി നിരസിച്ചതിനും ബാധ്യത നിഷേധിച്ചതിനും ഇൻഷുറൻസ് കമ്പനിക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ ഉപഭോക്തൃ കമ്മീഷൻ കണ്ടെത്തി. ക്ലെയിം തള്ളിയ തീയതി മുതൽ പണം നൽകുന്നതുവരെ 9% പലിശയോടെ 17.75 ലക്ഷം രൂപയും, നിയമപരമായ ചിലവുകൾ ഉൾപ്പെടെ നഷ്ടപരിഹാരമായി 50,000 രൂപയും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.

എന്നാൽ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി ഡൽഹി സംസ്ഥാന ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. 2026 ജനുവരി 15ന് ഡൽഹി സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഈ അപ്പീൽ തള്ളുകയും ജില്ലാ കമ്മീഷന്റെ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു. ആഭരണങ്ങളുമായി ബന്ധപ്പെട്ട "എല്ലാ അപകടങ്ങൾക്കും" പോളിസിയിൽ കവറേജ് ഉണ്ടെന്ന് ഡൽഹി സംസ്ഥാന കമ്മീഷൻ ചൂണ്ടിക്കാട്ടി. ആകസ്മികമായോ നിർഭാഗ്യവശാലോ ഉണ്ടാകുന്ന നഷ്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു. നഷ്ടത്തെ നിഷേധിക്കാൻ വ്യക്തമായ തെളിവുകളില്ലെന്നും കമ്മീഷൻ വ്യക്തമാക്കി

നിലവിലുള്ള നിയമങ്ങൾ ഉദ്ധരിച്ചുകൊണ്ട് സർവേയറുടെ റിപ്പോർട്ട് അന്തിമമല്ലെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ക്ലെയിം നിരസിക്കാൻ കഴിയില്ലെന്നും ഡൽഹി സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ആവർത്തിച്ചു പറഞ്ഞു. അങ്ങനെ ജില്ലാ കമ്മീഷന്റെ ഉത്തരവ് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ശരിവച്ചു. പരാതിക്കാരന് 9% പലിശയോടെ 17.75 ലക്ഷം രൂപയും 50,000 രൂപ നഷ്ടപരിഹാരവും ഇൻഷുറൻസ് തുകയായി ലഭിക്കും.

2010 ഏപ്രിൽ 15 മുതൽ 2026 ജനുവരി 15 വരെയുള്ള 15.75 വർഷത്തേക്ക് 9% വാർഷിക പലിശയാണ് കണക്കാക്കുന്നത്. ഇത് പ്രകാരം 25,17,199 പലിശ ലഭിക്കും. അതായത് വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ക്ലെയിം തുകയും പലിശയും ചേർത്ത് 42,92,719 രൂപയാണ് ആണ് ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് ശർമ്മയ്ക്ക് ലഭിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+