കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂര്‍ഖനെ പിടിച്ച് സെല്‍ഫി യുവാവിന് നഷ്ടമായത് സ്വന്തം ജീവന്‍

  • By Mithra Nair
Google Oneindia Malayalam News

കോയമ്പത്തൂര്‍: എല്ലാര്‍ക്കും ഇപ്പോള്‍ സെല്‍ഫി മാനിയ ആണല്ലോ? തമിഴ്‌നാട്ടില്‍ സെല്‍ഫി കവര്‍ന്നത് യുവാവിന്റെ ജീവന്‍. തിരുപ്പൂര്‍ ധാരാപുരം കാളിപാളയം ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകുമാറാണ് (27) മരിച്ചത്.

ചന്ദ്രകുമാര്‍ ജോലി കഴിഞ്ഞ് മദ്യപിച്ചാണ് വീട്ടിലത്തെിയത്. രാത്രി വീടിന്റെ പുറത്തിരുന്ന് വാട്‌സ്ആപില്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശമയക്കവെയാണ് തൊട്ടടുത്ത് മൂര്‍ഖന്‍ പാമ്പിനെ കണ്ടു. തുടര്‍ന്ന് പാമ്പിനെ പിടിച്ച് മൊബൈലില്‍ സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു.

snake-parks-india-01.jpg -Properties

അതിനിടെ പാമ്പ് ശരീരത്തില്‍ കൊത്തിയതൊന്നും മദ്യലഹരിയിലായിരുന്ന ചന്ദ്രകുമാര്‍ അറിഞ്ഞിരുന്നില്ല. രാവിലെ ഭാര്യ ശെല്‍വിയാണ് വായില്‍ നുര വന്ന് ചന്ദ്രകുമാര്‍ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ധാരാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു അപ്പോഴേയ്ക്കുംചന്ദ്രകുമാര്‍ മരിച്ചിരുന്നു. പാമ്പിന്റെ കടിയേറ്റാണ് ചന്ദ്രകുമാര്‍ മരിച്ചതെന്ന് ഡോക്ടര്‍ സ്ഥിതികരിക്കുകയും ചെയ്തു.

ചന്ദകുമാര്‍ അയച്ച വാട്‌സ്ആപ് സന്ദേശങ്ങള്‍ പ്രചരിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായത്.

English summary
man lost his life selfie with king cobra at dharapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X