കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ നടുക്കി വീണ്ടും ആൾക്കൂട്ട കൊലപാതകം.. പശുക്കടത്ത് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

  • By Desk
Google Oneindia Malayalam News

ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടും രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ പശുമോഷണം ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ഷാറൂഖ് ഖാന്‍ എന്ന ഇരുപതുകാരനാണ് ജനക്കൂട്ടത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കാളികളെന്ന് കരുതുന്ന നാല് പേരെ ഇതിനകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

mob

കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്നത്. ദുബായില്‍ ജോലി ചെയ്യുന്ന ഷാറൂഖ് അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. ഷാരൂഖിനേയും ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളേയുമാണ് പശുവിനെ മോഷ്ടിച്ചുവെന്ന സംശയത്തിന്റെ പേരില്‍ ഒരു വിഭാഗം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഷാറൂഖ് അമിതമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നുവെന്നും കൊലപ്പെടുന്ന സമയത്ത് മയക്കുമരുന്ന് കഴിച്ചതായി സംശയിക്കുന്നതായും പോലീസ് പറയുന്നു. എന്നാല്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട് ഷാറൂഖ് എന്നാണ്് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നാട്ടുകാര്‍ ആക്രമണ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ആണ് സ്ഥലത്ത് എത്തി ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഷാറൂഖിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പശുക്കടത്ത് ആരോപിച്ച് ഷാറൂഖിനും മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

English summary
Uttar Pradesh: Man lynched over Buffalo theft suspicion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X