സ്ത്രീധന പീഡനം,യുവതിയെക്കൊണ്ട് അമ്മായിച്ഛന്‍ ആഡിസ് കുടിപ്പിച്ചു
ധാക്ക: നിയമം മൂലം സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ പല പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും വന്നിട്ടില്ലെന്നാണ് ഓരോ വാര്‍ത്തകളും സൂചിപ്പിക്കുന്നത്. സ്ത്രീധന തുക കിട്ടാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെ അച്ഛന്‍ യുവതിയെക്കൊണ്ട് ആസിഡ് കുടിപ്പിച്ചു.
ബംഗ്ലാദേശിലാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. അമ്മായിച്ഛന്‍ 23കാരിയായ റിപ പണ്ഡിറ്റിനോടാണ് ഈ ക്രൂരത കാട്ടിയത്. വിവാഹം ഉറപ്പിക്കുമ്പോള്‍ റിപയുടെ പിതാവ് പറഞ്ഞ സ്ത്രീധന തുക വിവാഹദിവസം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. കുറച്ച് സമയം അവര്‍ ആവശ്യപ്പെടുകയാണ് അന്ന് ചെയ്തത്. പിന്നീട് പണം കിട്ടാതായപ്പോള്‍ റിപയെ പലതരത്തിലും ഉപദ്രവിക്കുകയുണ്ടായി.

സ്ത്രീധനത്തിന്റെ പേരില്‍ എട്ടുമാസത്തോളമായി ഈ യുവതി പീഡനങ്ങള്‍ ഏല്‍ക്കുകയാണ്. ഒടുവില്‍ റിപയെ ബലമായി പിടിച്ച് കെട്ടി വായില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും തൊണ്ടയിലും പൊള്ളലേറ്റ റിപ്പയെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് റിപയുടെ വിവാഹം കഴിഞ്ഞത്. കിഷോര്‍ഗഞ്ച് ജില്ലയിലെ അദംപൂര്‍ സ്വദേശിയായ രത്തന്‍ പണ്ഡിറ്റാണ് റിപ്പയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ അന്നുമുതല്‍ റിപ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃ വീട്ടില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു. എല്ലാം സഹിച്ച് റിപ അവിടെ കഴിയുകയാണുണ്ടായത്.
ഭര്‍ത്താവിന്റെ അമ്മയും റിപയെ പലവിധത്തിലും ഉപദ്രവിക്കാറുണ്ടെന്നാണ് പറയുന്നത്. അമ്മയും അച്ഛനുമാണ് ആസിഡ് റിപയെക്കൊണ്ട് കുടിപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ റിപ ഇപ്പോള്‍ ചികിത്സയിലാണ്.












Click it and Unblock the Notifications