ഹണിമൂണ്‍ ഫോട്ടോ നെറ്റില്‍; ഭര്‍ത്താവ് അറസ്റ്റില്‍

പാട്യാല ബാങ്കിന്റെ രാജ്യം മുഴുവനുമുള്ള മാനേജര്‍മാര്‍ക്ക് ഇയാള്‍ ചിത്രങ്ങള്‍ അയച്ചതായാണ് പരാതി. ജലന്ധര്‍ സ്വദേശിയായ തന്യാ ഗോയലാണ് ഭര്‍ത്താവ് നിതിന്‍ ഗോയലിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഇവരെ മര്‍ദ്ദിക്കാറുണ്ട് എന്നും പരാതിയില്‍ പറയുന്നു.
ഭാര്യയുടെ വീട്ടുകാരില്‍ നിന്നും അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ തന്യയെ മര്‍ദ്ദിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ തന്യ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ താമസം. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട മര്‍ദ്ദിക്കാന്‍ ആരംഭിച്ചതായി ഇവര്‍ പറഞ്ഞു.
ഭാര്യയെ മര്‍ദ്ദിക്കുന്നത് പോരാതെ, ഇവരുടെ മാതാപിതാക്കളെ ജോലിയില്‍ നിന്നും പുറത്താക്കിക്കും എന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നത്രെ. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിതിന്‍ ഗോയല്‍ നിഷേധിച്ചു. താന്‍ സ്ത്രീധനം ആവശ്യപ്പെടുകയോ ഭാര്യയെ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഇയാള്‍ പറയുന്നത്.












Click it and Unblock the Notifications