കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവനും അവനും വിവാഹിതരായി.... ഇനി മഴ പെയ്യും, എത്ര മനോഹരമായ ആചാരം !!!

ഗ്രാമവാസികളില്‍ നിന്ന് തന്നെ പിരിവെടുത്താണ് വിവാഹം നടത്തിയത്.

  • By മരിയ
Google Oneindia Malayalam News

മംഗലാപുരം: കടുത്ത വരള്‍ച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്. പല സ്ഥലങ്ങളിലും കുടിവെള്ളത്തിന് പോലും വഴി ഇല്ലാതെയായി. പൊതു പൈപ്പുകളും പണി മുടക്കി തുടങ്ങി. മഴ പെയ്യാനായി വിചിത്രമായ ഒരു കാര്യം ചെയ്തിരിക്കുകയാണ് മംഗലാപുരത്തെ മഹാദേശ്വരയിലെ നാട്ടുകാര്‍. എന്താണെന്നോ...,രണ്ട് പുരുഷന്മാരെ തമ്മില്‍ വിവാഹം കഴിപ്പിച്ചു.

വരള്‍ച്ച

കടുത്ത വരള്‍ച്ചയിലാണ് മഹാദേശാ നിവാസികള്‍. കുടിയ്ക്കാനും കൃഷി ചെയ്യാനും വെള്ളം ഇല്ല. തുടര്‍ന്നാണ് വരള്‍ച്ച നേരിടാന്‍ ഇവര് ഒരു മാര്‍ഗ്ഗം കണ്ടെത്തിയത്.

വിവാഹം

ഗ്രാമത്തിലെ രണ്ട് പുരുഷന്മാരെ തമ്മില്‍ വിവാഹം കഴിപ്പിച്ചു. അങ്ങനെ ചെയ്താല്‍ നാട്ടില്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവുമെന്നും, മഴ പെയ്യുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

പിരിവെടുത്ത്

ഗ്രാമവാസികളില്‍ നിന്ന് തന്നെ പിരിവെടുത്താണ് വിവാഹം നടത്തിയത്. ഗ്രാമത്തിലെ തന്നെ ഒരു യുവാവിനെ സ്ത്രീ വേഷം കെട്ടിച്ചാണ് വധുവാക്കിയത്.

നിരവധിപ്പേരെത്തി

സ്വവര്‍ഗ ലൈംഗികതയെ അംഗീകരിയ്ക്കുന്നില്ലെന്നും ഈ വിവാഹത്തിന് നിരവധിപ്പേരാണ് എത്തിയത്. ഇത്തരം വിവാഹം നടത്തിയാല്‍ ഗ്രാമത്തില്‍ ഉടന്‍ മഴ പെയ്യുമെന്നും, അതിനാല്‍ ഈ സുദിനത്തില്‍ പങ്കാളികളാവാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നുമായിരുന്ന ഗ്രാമീണരുടെ പ്രതികരണം.

English summary
Among the crowd was this bridal couple. But the bride was actually a boy dressed as a girl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X