പട്ടാപ്പകൽ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളെ നോക്കി സ്വയംഭോഗം... കണ്ടുനിന്ന യുവതി ഫേസ്ബുക്ക് ലൈവ് ആക്കി

കൊല്‍ക്കത്ത: ചിലരുടെ ലൈംഗിക വൈകൃതങ്ങള്‍ ഏത് സമയത്തും പുറത്ത് വന്നേക്കാം. ചിലര്‍ പൊതു സ്ഥലങ്ങള്‍ പോലും അതിന് ഉപയോഗിക്കും. അത്തരം സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ച് വരികയാണ്. അത്തരം ഒരു സംഭവം ആണ് പശ്ചിമ ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പശ്ചിമ ബംഗാളിലെ ബാന്ദെല്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. വനിത കമ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ നിന്നിരുന്ന ആളാണ് എല്ലാവരേയും ഞെട്ടിപ്പിക്കുന്ന വൈകൃതം പ്രകടിപ്പിച്ചത്.

തീവണ്ടി സ്റ്റേഷന്‍ വിടുന്നതിന് തൊട്ടുമുമ്പ് ഇയാള്‍ സ്ത്രീകളെ നോക്കി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. ആദ്യം ചില അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചായിരുന്നു തുടക്കം. ചിലര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതോടെ സ്വയംഭോഗവും തുടങ്ങി.

ബാന്ദെല്‍ സ്‌റ്റേഷന്‍

ബാന്ദെല്‍ സ്‌റ്റേഷന്‍

ജൂലായ് 8 ന് ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സംഭവം. ഹൗറയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ ബാന്ദെല്‍ സ്‌റ്റേഷന്‍ വിടാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്നു ആളുടെ വിക്രിയകള്‍ തുടങ്ങിയത്.

വനിത കംപാര്‍ട്ട്‌മെന്റിന് മുന്നില്‍

വനിത കംപാര്‍ട്ട്‌മെന്റിന് മുന്നില്‍

വനിത കംപാര്‍ട്ട്‌മെന്റിന് മുന്നില്‍ ആയിരുന്നു ഇയാള്‍ നിന്നിരുന്നത്. സ്ത്രീകളെ നോക്കി ആദ്യം അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു. തീവണ്ടി പുറപ്പെടാറായപ്പോള്‍ പരസ്യമായി സ്വയംഭോഗവും തുടങ്ങി.

ഒരാള്‍ തുടങ്ങി

ഒരാള്‍ തുടങ്ങി

ആദ്യം ഇയാളുടെ വൃത്തികേടിനെതിരെ പ്രതികരിക്കാന്‍ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന സ്ത്രീകള്‍ ആരും തന്നെ തയ്യാറായിരുന്നില്ല. പക്ഷേ, ഒരാള്‍ മാത്രം അങ്ങനെ മിണ്ടാതിരിക്കാന്‍ തയ്യാറായിരുന്നില്ല. മൊബൈല്‍ ഫോണ്‍ കൈയ്യിലെടുത്ത് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു ഇവര്‍.

തെളിവിതാ...

തെളിവിതാ...

ഇക്കാലത്ത് എല്ലാവര്‍ക്കും വേണ്ടത് തെളിവാണ്. അതുകൊണ്ട് ഞങ്ങള്‍ ഫേസ്ബുക്ക് ലൈവ് ചെയ്യാന്‍ തീരുമാനിച്ചു. അയാള്‍ക്ക് വേണ്ടത് എന്താണെന്ന് വച്ചാല്‍ അയാള്‍ ചെയ്യട്ടേ... എന്നാണ് വീഡിയോ ബ്രോഡ്കാസ്റ്റ് ചെയ്തുകൊണ്ട് യുവതി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.

പ്രതിഷേധം ശക്തമായി

പ്രതിഷേധം ശക്തമായി

യുവതിയുടെ പ്രതികരണം കണ്ടപ്പോള്‍ കംപാര്‍ട്ട്‌മെന്റിലെ മറ്റ് സ്ത്രീകള്‍ക്കും ധൈര്യമായി. തീവണ്ടി സ്റ്റേഷന്‍ വിടും മുമ്പ് ചില സ്ത്രീകള്‍ വിവരം അധികൃതരം ധരിപ്പിക്കുകയും ചെയ്തു. പക്ഷേ അതുകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല എന്നതാണ് സത്യം.

പോലീസ് സ്‌റ്റേഷന് മുന്നില്‍

പോലീസ് സ്‌റ്റേഷന് മുന്നില്‍

റെയില്‍വേ പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചായിരുന്നു അയാളുടെ വിക്രിയകള്‍ മുഴുവന്‍ എന്നാണ് ഫേസ്ബുക്ക് ലൈവ് നടത്തിയ യുവതി പിന്നീട് പറഞ്ഞത്. താന്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ ആണ് റെയില്‍വേ ജീവനക്കാര്‍ ശ്രദ്ധിച്ചത് തന്നെ. പക്ഷേ അവര്‍ എത്തുമ്പോഴേക്കും ആള്‍ രക്ഷപ്പെട്ടിരുന്നു.

മാനസിക പ്രശ്‌നം

മാനസിക പ്രശ്‌നം

എന്തായാലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ ഒരു തീവണ്ടിയില്‍ കയറി രക്ഷപ്പെട്ടു എന്നാണ് വിശദീകരണം. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ഇയാള്‍ എന്നും പോലീസ് പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+