മോശമായി പെരുമാറിയ യുവാവിനെ ആപ്പ് വനിതാ എംഎല്‍എ തല്ലി
ദില്ലി: പൊതു പരിപാടിക്കിടെ മോശമായി പെരുമാറിയ യുവാവിനെ ആം ആദ്മി പാര്‍ട്ടി വനിതാ എംഎല്‍എ തല്ലി. ദില്ലി സര്‍ക്കാരിന്റെ ടൂറിസം പാര്‍ലമെന്ററി സെക്രട്ടറി ആല്‍ക്കാ ലാംബയാണ് യുവാവിനെ അടിച്ചത്.
ദുരുദ്ദേശത്തോടെ അടുത്തു കൂടിയ 20 കാരനെയായിരുന്നു ഇവര്‍ അടിച്ചൊതുക്കിയത്. ഇയാളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്നീട് പോലീസിന് കൈമാറി. വ്യാഴാഴ്ച കവി മിര്‍സാ ഗലിബിന്റെ പൈതൃക ഗൃഹം സന്ദര്‍ശിക്കുന്നതിനിടയില്‍ ആയിരുന്നു യുവാവ് അടുത്തു കൂടിയത്.

യുവാവ് ആല്‍ക്കയ്ക്ക് നേരെ കണ്ണടച്ചു കാണിക്കുകയും മോശമായ രീതിയില്‍ നോക്കുകയും ചെയ്തു. ടൗണ്‍ ഹാളിന് അരികില്‍ വെച്ച് ശരീരത്ത് കൈ വെയ്ക്കാന്‍ തുടങ്ങിയതോടെയാണ് എംഎല്‍എ പ്രതികരിച്ചത്. അടി കിട്ടിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിച്ചു കോത്ത്‌വാള്‍ പോലീസില്‍ ഏല്‍പ്പിച്ചു.
इस मनचले को भी नहीं पता चला की मैं कौन हूँ, पहले मुस्कुराया,फिर आँख मारी,फिर कंधा,फिर मेरा कस कर एक चांटा,अब जेल.. pic.twitter.com/8vfJchOPM2
— Alka Lamba (@LambaAlka) April 23, 2015 താന്‍ മാനസീകരോഗിയാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ വാദത്തെ ന്യായീകരിക്കുന്ന തെളിവുകള്‍ നിരത്താന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. പെട്ടെന്ന് തന്നെ നടപടിയെടുക്കാന്‍ പോലീസിനോട് ലാംബ ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിന്റെ വിശദാംശങ്ങളും പയ്യന്റെ പടവും എംഎല്‍എ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications