16 കാരിയായ അനുജത്തിയെ വീട്ടില്‍ വേശ്യാലയം തുടങ്ങാന്‍ ഉപയോഗിച്ചു,സഹികെട്ട് സഹോദരന്‍ കൊന്നു
ദില്ലി: വീട്ടില്‍ വേശ്യാലയം ആരംഭിക്കാന്‍ 16 കാരിയായ അനുജത്തിയെ അമ്മ വില്‍പന നടത്തിയതില്‍ മനംനൊന്ത് സഹോദരന്‍ ഇരവരുടെയും വെടിവെച്ച് കൊന്നു. 22 കാരനായ സുമിത്താണ് അമ്മയെയും അനുജത്തിയെയും കൊന്നത്.
ഗുഡ്ഗാവിലുള്ള വീട്ടില്‍ സെക്‌സ് റാക്കറ്റ് നടത്തുന്നത് മകന്‍ എതിര്‍ത്തിരുന്നു. പണത്തിന് വേണ്ടി അനുജത്തിയെ വില്‍പ്പന നടത്തിയപ്പോഴാണ് താന്‍ കൊലപാതകം നടത്തിയത് എന്ന് പറയുന്നു.

അമ്മയെയും സഹോദരിയെയും കൂട്ടി രാജസ്ഥാനിലേക്ക് സ്വന്തം കാറില്‍ തീര്‍ത്ഥാടന യാത്ര നടത്തുകയും മടങ്ങി വരുന്ന വഴിയ്ക്ക് കൊലപാതകം നടത്തുകയും ചെയ്യുകയായിരുന്നു എന്ന് സുമിത്ത് പോലീസിനോട് പറഞ്ഞു.
സുമിത്തും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ദില്ലി-ജയ്പൂര്‍ നാഷണല്‍ ഹൈവേയില്‍ വെച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു.
2000 ല്‍ സുമിത്തിന്റെ പിതാവിനെ അമ്മ കൊന്നതാണെന്നും അതിന് ശേഷമാണ് വേശ്യാലയം നടത്താന്‍ ആരംഭിച്ചത് എന്നും പോലീസിനോട് പറഞ്ഞു. കുറ്റം സമ്മതിച്ച് പോലീസിന് കീഴടങ്ങാന്‍ സുമിത്ത് തയ്യാറായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍:
5 ദിവസത്തിന് 50,000 രൂപ, താല്പര്യമുള്ള പെണ്‍കുട്ടികള്‍ രഞ്ജിത്തിന് ഫോട്ടാ വാട്‌സ് ആപ് ചെയ്യാം!!
കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ്, പോലീസ് പിടിയിലായത് മൂന്ന് പേര്‍
'അറിഞ്ഞില്ല മാഡം നിങ്ങള്‍ നടിയാണെന്ന്'പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട നടിമാര്‍












Click it and Unblock the Notifications