ഭോപ്പാലില്‍ 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി,പ്രതി അറസ്റ്റില്‍
ഭോപ്പാല്‍: ഭോപ്പാലില്‍ 12 വയസുകാരിക്ക് നേരെ ക്രൂരമായ അതിക്രമം, ക്ഷേത്ര ദര്‍ശനത്തിനെത്തിയ 12 വയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പീഡിപ്പിച്ചതിന് ശേഷം കുഞ്ഞിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 18 വയസുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലെംഗികാതിക്രമവും കൊലപാതകകുറ്റവും പോസ്‌കോയും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. അവിനാശ് സാഹു എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.
ജൈന ക്ഷേത്രത്തില്‍ ബന്ധുവിനൊപ്പം ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കുഞ്ഞിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് ബുധനാഴ്ച്ച സാഹുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ പിഴവാണ് എന്നാരോപിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂര്‍ രംഗത്തെത്തി. പെണ്‍കുട്ടിയുടെ അമ്മയെ ആശുപത്രിയിലെത്തിക്കാനും പ്രഗ്യ സിങ് എത്തിയിരുന്നു. പെണ്‍കുഞ്ഞാണ് ഇല്ലാതായതെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും പ്രഗ്യ പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന പാലനം തകരാറിലായെന്നും കമല്‍നാഥ് ചിന്ത്വാരയിലെ മാത്രം മുഖ്യമന്ത്രിയാണെന്നും പ്രഗ്യ പറഞ്ഞു.












Click it and Unblock the Notifications