കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിഹാര്‍ ജയിലില്‍ വീണ്ടും ഏറ്റുമുട്ടല്‍, തടവുകാരന്‍ കൊല്ലപ്പെട്ടു

  • By Sruthi K M
Google Oneindia Malayalam News

തിഹാര്‍: തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. എട്ടാം നമ്പറിലെ തടവുകാരനെയാണ് സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാല്‍ കൊല്ലപ്പെട്ടതെന്നാണ് ജയിലധികൃതരുടെ വിശദീകരണം.

എന്നാല്‍, മറ്റു വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. മൂര്‍ച്ഛയേറിയ ആയുധം കൊണ്ടാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടയാള്‍. ഈ വര്‍ഷം ഇത് അഞ്ചാമത്തെയാളാണ് തിഹാര്‍ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്.

tihar-jail

നാല് പേര്‍ ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ മൃതദേഹം ജയില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിഹാര്‍ ജയിലില്‍ മുന്‍പ് ഒരു തടവുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ തക്കസമയത്ത് കണ്ടതുകൊണ്ട് തടവുകാരിയെ രക്ഷിക്കുകയുണ്ടായി.

ഈ സംഭവം നടന്നിട്ട് ഒരുമാസം ആകുന്നതേയുള്ളൂ. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
In another instance of crime inside high-security Tihar jail in the national capital, one inmate has been killed inside the prison.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X