ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു
ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് മൃതദേഹം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. 28 കാരിയായ സുനിതയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ശേഖര്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. 3 വയസുള്ള മകള്‍ അശ്വിനിയേയും കാണ്‍മാനില്ല. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഞായറാഴ്ചയാണ് സംഭവം. ശേഖറിന്റെ വീട്ടില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ പൂര്‍ണ്ണമായും പൊള്ളലേറ്റ നിലയില്‍ സുനിതയെ കണ്ടെത്തിയത്.

പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിലുകള്‍. വാതില്‍ തകര്‍ത്താണ് സമീപവാസികള്‍ അകത്തു കടന്നത്. തന്നെ കൊലപ്പെടുത്തുമെന്ന് ശേഖര്‍ പറഞ്ഞതായി സുനിത മാതാപിതാക്കളോട് പറഞ്ഞിരുന്നു. ശേഖറും സുനിതയും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നും സുനിതയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സുനിതയുടെ ബന്ധുക്കള്‍ പറഞ്ഞു
സുനിതയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 302, 201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശേഖറിനെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications