Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനയെ കൊല്ലാന്‍ പോയ ആളെ ആന കൊന്നു

Tusker
മടികേരി: ബാംഗ്ലൂരില്‍ കൃഷിയിടത്തിലിറങ്ങിയ ആനകളെ ഓടിയ്ക്കാന്‍ ബൈക്കില്‍ അവയ്ക്ക് പിന്നാലെ പോയ കര്‍ഷകനെ ആന കൊന്നു. കുശാല്‍നഗറിനടുത്താണ് സംഭവം. ഇവിടത്തെ കൃഷിയിടങ്ങളില്‍ ആനയിറങ്ങുന്നത് പതിവായിരുന്നു.വിളകള്‍ നശിപ്പിയ്ക്കുന്ന ആനയെ തുരത്താനാണ് കൃഷിക്കരായ പ്രകാശ് (58), ജനാര്‍ദ്ദന്‍ (45) എന്നിവര്‍ ബൈക്കില്‍ യാത്ര തിരിച്ചത്.

ആനയെ ഓടിയ്ക്കാന്‍ പോയ സംഘത്തെ ഒരു കാട്ടാന തന്നെ ആക്രമിച്ചു. ബൈക്കില്‍ നിന്ന് ഇവരെ വലിച്ചെറിയുകയായിരുന്നു. വീഴ്ചയില്‍ പ്രകാശ് കനാലിലേയ്ക്ക് വീണു. ഒപ്പമുണ്ടായിരുന്ന ജനാര്‍ദ്ദനന് നിസാരമായി പരിക്കേറ്റു. ആനയെ തുരത്താന്‍ പോയ പ്രകാശിന് നഷ്ടമായത് സ്വന്തം ജീവന്‍ തന്നെയായിരുന്നു. രാവിലെ 6.30 ഓടെയായിരുന്നു സംഭവം.

ആനയെ തുരത്താന്‍ പോയ ഇവര്‍ കൈയ്യില്‍ തോക്കും കരുതിയിരുന്നു. തങ്ങളുടെ കൃഷിയിടത്തില്‍ ആനയിറങ്ങുന്നത് തടയുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് ജനാര്‍ദ്ദന്‍ പറഞ്ഞു. കുറച്ച് നാളുകളായി പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ആക്രമണകാരികളായ കാട്ടാനകളെ കൊല്ലാനുള്ള അനുമതി നല്‍കണമെന്ന് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മരിച്ച പ്രകാശിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+