കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാട്രിമോണിയല്‍ സൈറ്റുവഴി പരിചയപ്പെട്ട യുവാവ് പണം തട്ടിയതായി പരാതി

  • By Anwar Sadath
Google Oneindia Malayalam News

ഫരീദാബാദ്: മാട്രിമോണിയല്‍ സൈറ്റുവഴി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കിയശേഷം പണം തട്ടിയതായി യുവതിയുടെ പരാതി. ഹരിയാണയിലെ ഫരീദാബാദ് സ്വദേശിനിയായ നേഹ ശര്‍മയാണ് പരാതിക്കാരി. സൈറ്റുവഴി പരിചയപ്പെട്ട രോഹന്‍ കപൂര്‍ തന്നെ കബളിപ്പിച്ച് 10,300 രൂപ തട്ടിയെടുത്തെന്നാണ് ഇവര്‍ പോലീസില്‍ നല്‍കിയ പരാതി.

വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് കാട്ടി ഗുഡ്ഗാവ് സ്വദേശിയായ രോഹന്‍ ആണ് തന്നെ പരിചയപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. ആദ്യഭാര്യ മരിച്ചു പോയെന്നും രോഹന്‍ നേഹയെ തെറ്റിദ്ധരിപ്പിച്ചു. അമ്മയും സഹോദരിയും അമേരിക്കയിലാണ് കഴിയുന്നത്. ഉടന്‍ ബന്ധുക്കളുമായി ആലോചിച്ച് വിവാഹം ഉറപ്പിക്കാമെന്നും രോഹന്‍ വാഗ്ദാനം നല്‍കിയതായി പറയുന്നു.

love

ദില്ലിയില്‍ സ്വന്തമായി വീടുണ്ടെന്ന് പറഞ്ഞ രോഹന്‍ നേപ്പാളില്‍ ഓഫീസ് ആവശ്യത്തിനെത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് അടുത്തിടെ നേഹയെ വിളിച്ചത്. ജൂലൈ 20ന് നാട്ടില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ ബന്ധുക്കളുമായി ആലോചിപ്പ് വിവാഹം നടത്താമെന്ന് രോഹന്‍ പറഞ്ഞു. തുടര്‍ന്ന് നേപ്പാളില്‍ വെച്ച് പണം ആവശ്യപ്പെടുകയായിരുന്നു.

അത്യാവശ്യകാര്യത്തിനാണെന്നു പറഞ്ഞപ്പോള്‍ നേഹ, രോഹന്‍ ആവശ്യപ്പെട്ട പണം അയച്ചു കൊടുക്കുകയും ചെയ്തു. ഒരു പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് നേഹ പറയുന്നു. പണം നല്‍കിയശേഷം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് പലവട്ടം ശ്രമിച്ചെങ്കിലും രോഹനെ ഫോണില്‍ കിട്ടിയില്ല. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. കേസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അസ്മാന്‍ സിങ് പറഞ്ഞു.

English summary
man on matrimonial site duped on pretext of marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X