രാംലീലയിലെ ഹനുമാന്റെ വേഷം അവതരിപ്പിക്കുന്നതിനിടയില്‍ യുവാവ് കയറില്‍ നിന്നും വീണു മരിച്ചു
ബിക്കാനര്‍: രാംലീലയിലെ ഹനുമാന്റെ വേഷം അവതരിപ്പിച്ച 61 കാരന്‍ കയറില്‍ നിന്നും താഴേക്ക് വീണ് മരിച്ചു. ധന്ന റാം ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്.
വര്‍ഷങ്ങളായി ഹനുമാന്‍ വേഷം അവതരിപ്പിക്കുന്ന യുവാവാണ് ഇയാള്‍. 10 അടി ഉയരത്തിലുള്ള കയറില്‍ നിന്നാണ് താഴേക്ക് വീണത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. രാമായണത്തില്‍ ഹനുമാന്‍ സജ്ജീവനി എടുത്ത് കൊണ്ട് ഭാഗം അവതരിപ്പിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

40 വര്‍ഷമായി ഇയാള്‍ ഹനുമാന്‍ വേഷം അവതരിപ്പിക്കുന്നു. സ്ഥലത്തെ കലാകാരന്‍ കൂടിയാണ് ഇയാള്‍. ബിക്കാനര്‍ എംപി അര്‍ജുന്‍ റാം മേഘ് വാള്‍ മരത്തില്‍ ദുഖം രേഖപ്പെടുത്തി.












Click it and Unblock the Notifications