ലോണ്‍ തിരിച്ചടയ്ക്കാനായില്ല, പിതാവ് നവജാത ശിശുവിനെ പണയം വെച്ചു
ജയ്പൂര്‍: ലോണെടുത്ത തുക തിരിച്ചടയക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിതാവ് നവജാത ശിശുവിനെ പണയം നല്‍കി. ലോണെടുത്ത 20, 000 രൂപ തിരിച്ചുനല്‍കാന്‍ കഴിയാതായതോടെയാണ് നവജാത ശിശുവിനെ ഈട് നല്‍കിയത്. രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.
എന്നാല്‍ കുഞ്ഞിനെ സ്വീകരിച്ച പലിശക്കാരന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശത്തോടെ കുഞ്ഞിനെ തിരികെ വീട്ടിലെത്തിച്ചു. കഴിഞ്ഞ ഏപ്രില്‍ 11നാണ് പലിശക്കാരനായ ബാലു റാമില്‍ നിന്ന് കാലു റാമും ഭാര്യയും ചേര്‍ന്ന് പണം കടം വാങ്ങിയത്. സംഭവം നടന്നതോടെ കുഞ്ഞിനെ ബാലു റാം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയ്ക്ക് മുമ്പാകെ ഹാജരാക്കിയതോടെയാണ് ഇത് പുറംലോകമറിയുന്നത്. കമ്മറ്റിയാണ് കുഞ്ഞിനെ തിരികെയെത്തിക്കാന്‍ ഉത്തരവിട്ടത്.

കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ ആവശ്യപ്രകാരം എസ്പി ലോക്കല്‍ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറ് മാസം പ്രായമുള്ള കുട്ടിയെ പണയം വെച്ച സംഭവത്തെ ഞെട്ടലോടെയാണ് നാട്ടുകാരും കാണുന്നത്. കേസില്‍ സെപ്തംബര്‍ മൂന്നിനാണ് വാദം കേള്‍ക്കുക.












Click it and Unblock the Notifications