കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവശ്യപ്പെട്ടത് 15 ലക്ഷം!! പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് ഭീഷണി

Google Oneindia Malayalam News

ലഖ്നൊ:ഉത്തര്‍പ്രദേശില്‍ എംഎല്‍എമാരെ മുള്‍മുനയില്‍ നിര്‍ത്തി ഭീഷണി. ഉത്തര്‍പ്രദേശിലെ 12 എംഎല്‍എമാര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. 10-15 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കാനായിരുന്നു നീക്കം. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹാമിന്റെ പിഎ ആണെന്ന് അവകാശപ്പെട്ട് എത്തിയ ആള്‍ പണം നല്‍കാത്ത പക്ഷം കുടുംബത്തെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി ​എംഎല്‍എമാര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയ യുപി പോലീസ് കേസ് അന്വേഷിച്ച് വരികയാണ്.

ബിജെപി എംഎല്‍എമാരായ വീര്‍ വിക്രം സിംഗ്, പ്രേം നാരായണ്‍ പാണ്ഡെ, അനിത രാജ്പുത് ശ്യാം ബിഹാരി ലാല്‍, രജനികാന്ത് മണി ത്രിപാഠി, ലോകേന്ദ്ര പ്രതാപ്, ബ്രജേഷ് പ്രജാപതി എന്നിവര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വാട്സ്ആപ്പ് വഴിയായിരുന്നു ഭീഷണി. മുന്‍ എംഎല്‍എയും രാഷ്ട്രീയ നേതാവുമായ സുശീല്‍ ചൗരസ്യയ്ക്കും വാട്സ്ആപ്പ് വഴി ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബുധനാഴ്ച വാട്സ്ആപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് റായ്ബറേലി എംഎല്‍എ ധിരേന്ദ്ര ബഹാദൂര്‍ പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറിയെ സമീപിക്കുകയായിരുന്നു.

ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയും ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നയാളുമായ അലി ബുദേഷിന്റെ പേരിലാണ് വാട്സ്ആപ്പില്‍ ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. നേരത്തെ ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയായിരുന്ന ഇയാള്‍ പിന്നീട് സ്വന്തമായി ഗ്യാങ്ങിന് രൂപം നല്‍കുകയായിരുന്നു. വിദേശത്ത് കഴിയുന്ന ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ ഒരു ക്രിമിനല്‍ കേസില്‍ പോലും ഇതുവരെ ഇയാള്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ സംഭവത്തില്‍ പോലീസ് ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണ്. ഭീകരവിരുദ്ധ സ്ക്വാഡിന് രൂപം നല്‍കിയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് പിന്നില്‍ ഒരു വ്യക്തിയാണോ ഒരു ഗ്രൂപ്പാണോ എന്നത് സംബന്ധിച്ച് സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

cash-

ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ കുടുംബത്തെ ഇല്ലാതാക്കുമെന്നാണ് ഗോണ്ട എംഎല്‍എയ്ക്ക് ലഭിച്ച ഭീഷണി സന്ദേശം. സംഭവത്തില്‍ എംഎല്‍എ ഹസ്രത്ത്ഗഞ്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസിനെയും ഉപമുഖ്യമന്ത്രിയേയും സമീപിച്ചതോടെ ആവശ്യമായ സുരക്ഷ നല്‍കുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുദേഷ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. സിനിമാ നിര്‍മാതാക്കളായ രാകേഷ് റോഷന്‍ പോലുള്ളവരെ ബുദേഷ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ ഭീഷണി ലഭിച്ച എംഎല്‍എമാര്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്.

English summary
More than a dozen MLAs in Uttar Pradesh are having sleepless nights as they have been receiving threatening messages demanding them to deposit Rs 10-15 lakh as extortion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X