കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ പേരില്‍ ബിജെപി എംപിക്ക് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ഭീകര സംഘടനയായ ഐസിസിന്റെ പേരില്‍ ബിജെപി എംപിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പോലീസ് പിടികൂടി. ലക്‌നൗവിലെ ഹര്‍ദോയിക്കടുത്തുള്ള ഗ്രാമവാസിയായ സഞ്ജയ് ആണ് അറസ്റ്റിലായത്. ലക്‌നൗ മോഹന്‍ലാല്‍ഗഞ്ച് സീറ്റില്‍ നിന്നും വിജയിച്ച കൗശല്‍ കിഷോര്‍ എംപിയെ ഇയാള്‍ മൊബൈല്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ചയായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് എംപി നല്‍കിയ പരാതിപ്രകാരം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അയല്‍ക്കാരനായ ഭയ്യാലാലിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു സഞ്ജയ് ഭീഷണി മുഴക്കിയതെന്ന് പോലീസ് കണ്ടെത്തി. അയല്‍ക്കാരനോടുള്ള ദേഷ്യം തീര്‍ക്കാനായിരുന്നു സഞ്ജയിയുടെ പ്രവര്‍ത്തിയെന്ന് പോലീസ് പറഞ്ഞു.

arrest

പോലീസുകാര്‍ അയല്‍ക്കാരനെ പിടികൂടുമെന്നാണ് സഞ്ജയ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിശദമായ അന്വേഷണത്തില്‍ പ്രതി വലയിലാകുകയായിരുന്നു. പ്രതിക്കെതിരെ നേരത്തെ കേസുകളൊന്നും നിലവിലില്ലെന്ന് പോലീസ് പറഞ്ഞു. ഐസിസുമായി പ്രതിക്ക് ബന്ധമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

പ്രതിക്കുപിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഐസിസുമായി ഉത്തര്‍പ്രദേശിലെ ചിലര്‍ ബന്ധപ്പെട്ടിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എംപിക്കെതിരെയുള്ള ഭീഷണി പോലീസ് ഗൗരവമായാണ് എടുത്തത്.

English summary
Man posing as IS terrorist threatens BJP MP, arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X