Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിച്ച് ഫിറ്റായ യാത്രക്കാരന്‍ എയര്‍ഇന്ത്യ ഫ്‌ളൈറ്റില്‍ പരസ്യമായി മൂത്രമൊഴിച്ചു!!

ലണ്ടന്‍: എയര്‍ഇന്ത്യ ഫ്‌ളൈറ്റില്‍ യാത്രക്കാരും ജീവനക്കാരും ഒന്നടങ്കം ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്ത യുവാവ് പരസ്യമായി വസ്ത്രമഴിച്ച് മൂത്രമൊഴിച്ചു.

ജിനു അബ്രഹാം(39) എന്ന യുവാവാണ് ഫ്‌ളൈറ്റില്‍ മൂത്രമൊഴിച്ചത്. അമിതമായി മദ്യപ്പിച്ച ഇയാള്‍ ഇനിയും മദ്യം വേണം എന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ബഹളമുണ്ടാക്കി. മദ്യം നല്‍കാന്‍ നിരസിച്ചതിനെ തുടര്‍ന്നാണ് മൂത്രമൊഴിച്ചതെന്ന് പറയുന്നു.

airindia-22

യാത്രക്കാര്‍ക്ക് മുന്നില്‍ വെച്ച് പാന്റ് ഊരി പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ഫ്‌ളൈറ്റ് ബിര്‍മിന്‍ഗം എയര്‍പോര്‍ട്ടില്‍ ഇറക്കി.

സംഭവത്തില്‍ 300 പൗണ്ടാണ് കോടതി ഇയാള്‍ക്ക് പിഴയായി ചുമത്തിയിരിക്കുന്നത്. കൂടാതെ 500 പൗണ്ട് നഷ്ടപരിഹാരമായും 185 പൗണ്ട് കോടതിയില്‍ കെട്ടിവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യത്തിന്റെ ലഹരിയില്‍ ചെയ്തതാണെന്നും ചെയ്തതൊന്നും ഓര്‍മ്മയിലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+