അന്ധയായ മകളെ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
ജപല്‍പൂര്‍: വീണ്ടും മക്കളുടെ ഘാതകനായി മാതാപിതാക്കള്‍ തന്നെ എത്തുന്നു. ഇത്തവണ സംഭവം മധ്യപ്രദേശിലെ ജപല്‍പൂരിലാണ്. അന്ധയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം പുറത്തറിഞ്ഞതോടെ സദാചാരക്കാരായ നാട്ടുകാരും രംഗത്തെത്തി. മകളെയും അച്ഛനെയും ഭ്രഷ്ട് കല്‍പിച്ച് ഗ്രാമത്തില്‍ നിന്ന് പുറത്താക്കി.

മകള്‍ അന്ധയായ അവസരം മുതലാക്കിയാണ് പിതാവ് പീഡിപ്പിച്ചത്. വിവരം പുറത്തു പറഞ്ഞാല്‍ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ പലവപ്രാവശ്യം പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
പീഡനവിവരം അറിഞ്ഞ ബന്ധുക്കള്‍ നാലുമാസങ്ങള്‍ക്ക് മുമ്പ് പൊലീസില്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് വിവരമറിഞ്ഞ് അന്വേഷിക്കാന്‍ എത്തുമ്പോഴേക്കും കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications