കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധവയെ വിവാഹം ചെയ്തതിന് വാല്‍മീകി സമുദായത്തിലുള്ള യുവാവിന് നേരിട്ട ദുരനുഭവം എന്താണെന്നോ?

  • By Mithra Nair
Google Oneindia Malayalam News

കാണ്‍പൂര്‍: വിധവയെ വിവാഹം ചെയ്തതിന് വാല്‍മീകി സമുദായത്തിലുള്ള യുവാവിന് നേരിട്ട ദുരനുഭവം എന്താണെന്നോ? അമ്മയുടെ മൃതദേഹത്തില്‍ സ്പര്‍ശിക്കുന്നതിന് ഒരു മകന് വിലക്കേര്‍പ്പെടുത്തി. കാണ്‍പൂര്‍ ജില്ലയിലെ ന്യൂബസ്തയിലാണ് സംഭവം. സമുദായത്തിന്റെ നിയമങ്ങള്‍ അനുസരിക്കാതെ വിധവയെ വിവാഹം ചെയ്തു എന്നതാണ് മിഥുന്‍ വാല്‍മീകി എന്നയാളുടെ പേരിലുളള കുറ്റം

കഴിഞ്ഞ വര്‍ഷമാണ് മിഥുന്‍ വാല്‍മീകി തന്നെക്കാള്‍ പ്രായക്കൂടുതലുളള ഒരു വിധവയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ആദ്യബന്ധത്തില്‍ അവര്‍ക്ക് ആറ് കുട്ടികളും ഉണ്ട്. വിവാഹത്തേത്തുടര്‍ന്ന് അയാളെ സമുദായത്തില്‍ നിന്ന് ഭ്രഷ്ടനാക്കുകയും പിന്നീട് ഇയാള്‍ ഗ്രാമം വിട്ട് പോവുകയുമായിരുന്നു.

-kanpur.jpg -Properties

രോഗിയായതിനാല്‍ മിഥുന്‍ അമ്മെയ കണാന്‍ എത്തിയിരുന്നു. പക്ഷേ അമ്മ മരിച്ചിട്ടും അവരുടെ ശരീരത്തില്‍ തൊടാന്‍ പോലും സമുദായം അയാളെ അനുവദിച്ചില്ല. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ചാണ് അമ്മ മരിച്ചത്. മരണസമയത്ത് മിഥുന്‍ അമ്മയുടെ അടുത്തുണ്ടായിരുന്നു.

മിഥുനെയും കുടുംബത്തെയും ഗ്രാമത്തില്‍ കടക്കാനും നാട്ടുകാര്‍ അനുവദിച്ചില്ല. മീത്ത സരായി ഗ്രാമത്തിലാണ് ഇപ്പോള്‍ മിഥുന്‍ താമസിക്കുന്നത്. സംഭവം വിവാദമായതോടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ മിഥുന് അനുമതി കിട്ടി. മിഥുന്റെ മൂത്തസഹോദരനാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്.

English summary
A man was today allegedly refrained from touching his mother's body at her funeral by a panchayat of the Valmiki community for "marrying a widow" on the grounds that he had gone against the "rules of the society".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X