Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് ബാലാല്‍സംഗം? രാഹുല്‍ ഗാന്ധി കണ്ടെത്തിയ കാരണം ഇതാണ്, മോദിക്കെതിരെ കടന്നാക്രമണം

ദില്ലി: സ്ത്രീകള്‍ക്കെതിരായ അതിക്രമം രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹൈദരാബാദില്‍ നടന്ന സംഭവത്തിന്റെ നടുക്കംമാറും മുമ്പേയാണ് ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ അക്രമം നടന്നത്. മറ്റു സംസ്ഥാനങ്ങളിലും തുടര്‍ച്ചയായി ബലാല്‍സംഗ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.

എന്തുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നത് എന്ന ചോദ്യത്തിന് മോദിയെ കുറ്റപ്പെടുത്തിയാണ് രാഹുല്‍ പ്രതികരിച്ചിരിക്കുന്നത്. അക്രമത്തില്‍ വിശ്വസിക്കുന്ന വ്യക്തി രാജ്യം ഭരിക്കുമ്പോള്‍ ജനങ്ങള്‍ നിയമം കൈയ്യിലെടുക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു....

ശക്തമായ കടന്നാക്രമണം

ശക്തമായ കടന്നാക്രമണം

രാഹുല്‍ ഗാന്ധി ശക്തമായ കടന്നാക്രമണമാണ് മോദിക്കെതിരെ നടത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുന്നത്. ഭരണഘടനാ സംവിധാനങ്ങളെല്ലാം തകര്‍ക്കപ്പെടുന്നു. ഇതിനെല്ലാം കാരണം രാജ്യം ഭരിക്കുന്ന വ്യക്തി അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ്- രാഹുല്‍ പറഞ്ഞു.

അവര്‍ പോരാടുന്നത്..

അവര്‍ പോരാടുന്നത്..

വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ജനം രംഗത്തുവന്നിരിക്കുന്നു. അവര്‍ പോരാടുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ക്കെതിരെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 പ്രിയങ്ക ഉന്നാവോ ഇരയുടെ വീട്ടില്‍

പ്രിയങ്ക ഉന്നാവോ ഇരയുടെ വീട്ടില്‍

പ്രിയങ്കാ ഗാന്ധിയും ബിജെപിക്കെതിരെ രംഗത്തുവന്നു. അവര്‍ ഉന്നാവോയില്‍ കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. എന്തുകൊണ്ടാണ് ഉന്നാവോയിലെ യുവതിക്ക് യോഗി സര്‍ക്കാര്‍ സുരക്ഷ ഒരുക്കാതിരുന്നതെന്ന് പ്രിയങ്ക ചോദിച്ചു. സമാനമായ സംഭവം ഉന്നാവോയില്‍ ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തില്ലെന്നും പ്രിയങ്ക പറഞ്ഞു.

 പ്രിയങ്കയുടെ ചോദ്യങ്ങള്‍

പ്രിയങ്കയുടെ ചോദ്യങ്ങള്‍

യുവതി പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസുകാര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നടപടിയെടുത്തോ? യുവതിക്ക് സുരക്ഷ നല്‍കിയോ? സ്ത്രീകള്‍ക്കെതിരായ അക്രമം തടയാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പ്രിയങ്ക ചോദിച്ചു

ബിജെപി എംഎല്‍എ സെന്‍ഗാര്‍

ബിജെപി എംഎല്‍എ സെന്‍ഗാര്‍

ഉന്നാവോയില്‍ നേരത്തെ ഒരു പെണ്‍കുട്ടി ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായിരുന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പ്രതിയായ കേസാണിത്. കഴിഞ്ഞ ജൂലൈയില്‍ ഈ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഈ സംഭവമാണ് പ്രിയങ്ക സൂചിപ്പിച്ചത്.

 ബലാല്‍സംഗ തലസ്ഥാനം ഇന്ത്യ

ബലാല്‍സംഗ തലസ്ഥാനം ഇന്ത്യ

ലോകത്തിന്റെ ബലാല്‍സംഗ തലസ്ഥാനം ഇന്ത്യയായി മാറിയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വയനാട്ടില്‍ ഒരു പരിപാടില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എ ബലാല്‍സംഗ കേസില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ മോദി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുല്‍ പറഞ്ഞു.

 ഓരോ ദിവവസും

ഓരോ ദിവവസും

രാജ്യത്ത് നിയമവാഴ്ച നഷ്ടമായിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്നു. ഓരോ ദിവവസും ബലാല്‍സംഗം ചെയ്യപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ അതിക്രമം വര്‍ധിച്ചിരിക്കുന്നുവെന്നും യുഡിഎഫ് യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+