ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിന്റെ ജനനേന്ദ്രിയം വീട്ടമ്മ അറുത്തുമാറ്റി
പാറ്റ്‌ന: ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിന്റെ ജനനേന്ദ്രിയം വീട്ടമ്മ അറുത്തുമാറ്റി. ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് 22 ഫീമെയില്‍ കോട്ടയം എന്ന മലയാളം സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. യുവാവ് നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതാണ് വീട്ടമ്മയെ അറ്റകൈക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.
മൂന്നു കുട്ടികളുടെ അമ്മയായ പാര്‍വതി ദേവിയുമായി അശോക് റാം എന്ന യുവാവിന് നേരത്തെ അവിഹിതബന്ധം ഉണ്ടായിരുന്നു. നാട്ടുകാള്‍ സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് യുവാവിന് താക്കിത് ചെയ്യുകയും സ്ഥലത്തെത്തരുതെന്നും ആവശ്യപ്പെട്ടതിനാല്‍ യുവാവ് നാടുവിടുകയും ചെയ്തു. അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയശേഷം സ്ത്രീയെ വീണ്ടും ശല്യം ചെയ്തതാണ് യുവാവിന് ജനനേന്ദ്രിയം നഷ്ടപ്പെടാന്‍ ഇടയാക്കിത്.

യുവാവ് ലൈംഗിക ബന്ധത്തിനായി നിരന്തരം ആവശ്യപ്പെട്ടെങ്കിലും സ്ത്രീ നരസിച്ചു. ശനിയാഴ്ച ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പാര്‍വതി ദേവിയെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ തുടങ്ങിയതോടെ അനുനയിപ്പിച്ച് തന്ത്രപൂര്‍വം ഇയാളുടെ ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
യുവാവ് നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അറുത്തുമാറ്റിയ ജനനേന്ദ്രിയം തുന്നിപ്പിടിപ്പിക്കാന്‍ പറ്റുമോ എന്ന കാര്യം വ്യക്തമല്ല. അശോക് റാമിന്റെ പരാതി ലഭിക്കുകയാണെങ്കില്‍ വീട്ടമ്മയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.












Click it and Unblock the Notifications