മയക്കുവരുന്ന് വാങ്ങാന്‍ അച്ഛന്‍ രണ്ട് പെണ്‍കുട്ടികളെ വിറ്റു
ഇംഫാല്‍: മയക്കു മരുന്ന് വാങ്ങാന്‍ രണ്ട് പെണ്‍മക്കളെയും വിറ്റ അച്ഛന്‍ അറസ്റ്റില്‍. തച്ചിങ് മാങ് എന്ന നാല്‍പത്തിയൊന്നുകാരനാണ് സ്വന്തം മക്കളെ പണത്തിന് വിറ്റതിന് പൊലീസില്‍ പിടിയാലയത്.
നാലും അഞ്ചും വയസ്സുള്ള കുട്ടികളാണ് വില്‍ക്കപ്പെട്ടത്. ജൂലൈ ഒന്നിനാണ് 30,000 രൂപയ്ക്കാണ് തച്ചിങ് മാങ് മക്കളെ വിറ്റത്. മൊയ്‌റാങ് മേഖലയിലുള്ള രണ്ട് സ്ത്രീകളാണ് കുട്ടികളെ വാങ്ങിയത്. മയക്കുമരുന്ന് വാങ്ങാന്‍ ആദ്യഗഡുവായ 10,000 രൂപയ്ക്ക് വേണ്ടിയാണ് കുട്ടികളെ വിറ്റതെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളെ കാണാതായെന്ന് മനസ്സിലാക്കിയ അയല്‍ക്കാര്‍ വനിതാ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ വിറ്റ കാര്യം കണ്ടെത്തുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
വനിതാ പ്രവര്‍ത്തകരും ശിശുക്ഷേമ പ്രവര്‍ത്തകരും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ചുരാചന്ദ്പുരിയിലെ വാടകവീട്ടിലാണ് അച്ഛന്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്നത്. കുട്ടികളുടെ അമ്മ നേരത്തെ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയതാണ്.












Click it and Unblock the Notifications