Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാതാരങ്ങള്‍ക്ക് അശ്ലീല സന്ദേശം;യുവാവ് പിടിയില്

Crime
മുംബൈ: ബോളിവുഡ് താരങ്ങള്‍ക്കും പ്രശസ്ത മോഡലുകള്‍ക്കും അശ്ലീല സന്ദേശങ്ങളും, ദൃശ്യങ്ങളും അയച്ചതിന് കര്‍ണാടകയിലെ ഉടുപ്പി സ്വദേശിയായ ഹരീഷ് പത്മനാഭ ഭട്ട് (31) അറസ്റ്റിലായി. കുറേ നാളുകളായി യുവാവ് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. മുംബൈ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കണ്ടെത്തിയത്.ഒക്ടോബര്‍ 10 നാണ് യുവാവ് അറസ്റ്റിലായത്.

കന്വ്യൂട്ടര്‍ പരിഞ്ജാനമുള്ള യുവാവാണ് ഹരീഷ്. ഐടി നിയമം അനുസരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഒക്ടോബര്‍ 15 വരെ റിമാന്റ് ചെയ്തു . ഒരു കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് ഇയാള്‍

വെബ്‌സൈറ്റുകളില്‍ നിന്നും മറ്റുമായി സെലിബ്രിറ്റികളുടെ നമ്പര്‍, പ്രധാനമായും ബോളിവുഡ് താരങ്ങളുടെ നമ്പര്‍ ഇയാള്‍ സ്വന്തമാക്കിയിരുന്നു. അതിനുശേഷം അവര്‍ക്ക് അശ്ലീില സന്ദേശങ്ങളും, ദൃശ്യങ്ങളും അക്കാന്‍ തുടങ്ങി. സ്ഥിരായി ഒരു നമ്പരില്‍ നിന്ന് തങ്ങള്‍ക്ക് അശ്ലീില സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയതോടയെ താരങ്ങള്‍ പൊലീസില്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. യുവാവിനെ കണ്ടെത്തുിയ പലീസ് മൊബൈലും ലാപ്‌ടോപ്പും പരിശോധിച്ചു. നൂറുകണക്കിന് ആളുകള്‍ക്കാണ് യുാവാവ് സന്ദേശങ്ങള്‍ അയച്ചത്. തമാശയ്ക്കാണ് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞെന്ന അന്വേഷണ ഉദ്യോഗസ്ഥാനായ മിലിന്ദ് ദേശായി പറഞ്ഞു. പ്രതിയുടെ അച്ഛന്‍ പൂജാരിയും അമ്മ അധ്യാപികയുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+